Yamuna River Polluted: യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി; വലഞ്ഞ് ഡല്‍ഹി നിവാസകൾ

Yamuna River Polluted: ഡല്‍ഹി നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് വിഷപ്പത എന്നാണ് വിലയിരുത്തല്‍. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.

Yamuna River Polluted: യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി; വലഞ്ഞ് ഡല്‍ഹി നിവാസകൾ

നുരഞ്ഞ് പതഞ്ഞ് ഒഴുകുന്ന യമുന നദി (image credits: ANI)

Published: 

18 Oct 2024 | 11:24 PM

ഡൽഹി: വായു മലിനീകരണത്തിൽ പൊറുതിമുട്ടി രാജ്യ തലസ്ഥാന നിവാസികൾ. ഇതോടെ യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. കാളിന്ദി കുഞ്ച് ഏരിയയിലാണ് വിഷപ്പത നുരഞ്ഞുപൊന്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വിഷപ്പത നദിയില്‍ കാണപ്പെട്ടത്. ഡല്‍ഹി നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് നദിയിലെ
വിഷപ്പത എന്നാണ് വിലയിരുത്തല്‍. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാവുകയാണ്. മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 293 ആയി താണു. നിലവില്‍ പുവര്‍ കാറ്റഗറിയിലാണ് ഡല്‍ഹി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്ക് പ്രകാരം വെള്ളിയാഴ്ച രാവിലെ 9 മണി വരെ, ഡൽഹിയുടെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലാണ്. വസീർപുരിൽ വായു ഗുണനിലവാര സൂചിക 379 ഉം വിവേക് ​​വിഹാറിൽ 327 ഉം ഷാദിപുരിൽ 337 ഉം പഞ്ചാബി ബാഗിൽ 312 ഉം ആണ് റിപ്പോർട്ട് ചെയ്തത്.തലസ്ഥാനത്തെ 13 ഹോട്ട്‌സ്‌പോട്ടുകളിൽ വിവിധ പ്രാദേശിക മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊടി നിയന്ത്രിക്കാൻ 80 ആൻ്റി സ്മോഗ് ഗണ്ണുകൾ വിന്യസിക്കുമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഓരോ ഹോട്ട്‌സ്‌പോട്ടുകളിലും പ്രാദേശിക മലിനീകരണ സ്രോതസ്സുകൾക്കെതിരെ പ്രവർത്തിക്കാൻ ഒരു കോർഡിനേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read-Railway Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…; ഇനി മുതൽ ട്രെയിൻ ബുക്കിം​ഗ് 60 ദിവസം മുമ്പ്, വിശദവിവരങ്ങൾ

അതേസമയം യമുന നദിയിൽ‌ രൂപപ്പെട്ട പതയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നാണ് പരിസ്ഥിതി വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ശ്വാസകോശ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ പോലുള്ള പ്രധാന ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം യമുന നദിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. നൂറ് മില്ലിലിറ്ററില്‍ 4,900,000 എംപിഎന്‍ (most probable number) ആയാണ് വര്‍ധിച്ചത്. സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 2500 യൂണിറ്റിന്റെ 1959 മടങ്ങ് വരുമിത്. യമുന നദിയില്‍ 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മലിനീകരണ തോത് ആണിത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്