Railway Update : റെയിൽവേ പാത ഇരട്ടിപ്പിക്കൽ: കേരളത്തിലേക്കുള്ള വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു

Trains including Vande Bharat Resheduled: ബെംഗളൂരു കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കൽ ജോലികൾ പ്രമാണിച്ച് കേരളത്തിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ട്രെയിൻ സർവീസുകൾ റെയിൽവേ പുനഃക്രമീകരിക്കുകയോ വഴിതിരിച്ചുവിടുകയോ ചിലത് താൽക്കാലികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർവീസ് നടത്തുന്ന ഈ ട്രെയിനുകളുടെ സമയമാറ്റവും റദ്ദാക്കിയ സ്റ്റോപ്പുകളും മുൻകൂട്ടി മനസ്സിലാക്കി യാത്രാക്ലേശം ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.

Railway Update : റെയിൽവേ പാത ഇരട്ടിപ്പിക്കൽ: കേരളത്തിലേക്കുള്ള വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

05 Jun 2026 | 08:35 PM

ബെംഗളൂരു: ബെംഗളൂരു കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കൽ ജോലികളുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിൻ സർവീസുകൾ റെയിൽവേ പുനഃക്രമീകരിച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ യാത്രക്കാർ സമയവിവരങ്ങളും റൂട്ടുകളും മുൻകൂട്ടി മനസ്സിലാക്കേണ്ടതാണ്. ട്രെയിനുകളുടെ പുതുക്കിയ വിവരങ്ങൾ താഴെ നൽകുന്നു

സമയമാറ്റം വരുത്തിയ ട്രെയിനുകൾ (വൈകി പുറപ്പെടുന്നവ)

  • എറണാകുളം–ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (12683): ജൂൺ 7-ന് 1 മണിക്കൂർ 40 മിനിറ്റും, 10-ന് 1 മണിക്കൂറും, 24-ന് 1 മണിക്കൂർ 15 മിനിറ്റും വൈകി പുറപ്പെടും.
  • തിരുവനന്തപുരം നോർത്ത്–യശ്വന്തപുര എക്സ്പ്രസ് (16562): ജൂൺ 19-ന് 1 മണിക്കൂർ വൈകി മാത്രമായിരിക്കും പുറപ്പെടുക.

സർവീസ് പൂർണ്ണമായി റദ്ദാക്കിയവ

  • ഹുബ്ബള്ളി–കൊല്ലം സ്പെഷൽ എക്സ്പ്രസ് (07313): ജൂൺ 7-ന് സർവീസ് നടത്തില്ല.
  • കൊല്ലം–ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314): ജൂൺ 8-ന് സർവീസ് ഉണ്ടായിരിക്കുന്നതല്ല.

വഴിതിരിച്ചുവിട്ട ട്രെയിനുകളും റദ്ദാക്കിയ സ്റ്റോപ്പുകളും

  • കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526): ജൂൺ 7-ന് കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ബെലന്തൂർ റോഡ്, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. ഇതോടെ കെആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ റദ്ദാക്കി.
  • എറണാകുളം–ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (12683): ജൂൺ 7-ന് ബംഗാർപേട്ട്, കോലാർ, ചിക്കബെല്ലാപുര, യെലഹങ്ക വഴി എസ്എംവിടിയിൽ എത്തും. കെആർ പുരത്തെ സ്റ്റോപ്പ് ഒഴിവാക്കിയിട്ടുണ്ട്.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

  • യശ്വന്തപുര–മംഗളൂരു വാരാന്ത്യ എക്സ്പ്രസ് (16565): ജൂൺ 7-ന് ബാനസവാടി, ഹൊസൂർ, ഓമല്ലൂർ, സേലം വഴി സർവീസ് നടത്തും. കെആർ പുരം, ബംഗാർപേട്ട്, കുപ്പം സ്റ്റോപ്പുകൾ ഉണ്ടാകില്ല.
  • കൊല്ലം–ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314): ജൂലൈ 6-ന് പുറപ്പെടുന്ന ട്രെയിൻ സേലം, ഓമല്ലൂർ, ധർമപുരി, ഹൊസൂർ, ബയ്യപ്പനഹള്ളി, യശ്വന്തപുര, ചിക്കബാനവാര, തുമക്കൂരു വഴി തിരിച്ചുവിടും. ബംഗാർപേട്ട്, കെആർ പുരം, ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റോപ്പുകൾ റദ്ദാക്കി.
  • എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652): ജൂലൈ 7-ന് സേലം, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി സർവീസ് നടത്തും. കെആർ പുരത്തെ സ്റ്റോപ്പ് റദ്ദാക്കി.
  • കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് (26651): ജൂലൈ 8-ന് ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. കെആർ പുരത്തെ സ്റ്റോപ്പ് റദ്ദാക്കി.

സർവീസ് അവസാനിപ്പിക്കുന്ന സ്റ്റേഷൻ മാറ്റിയവ (ജൂലൈ – ഓഗസ്റ്റ്)

  • കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512): ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളൂരു എസ്എംവിടി ടെർമിനലിൽ സർവീസ് അവസാനിപ്പിക്കും. യശ്വന്തപുര, കെഎസ്ആർ ബെംഗളൂരു സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല.
  • കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511): ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ രാത്രി 8 മണിക്ക് കെഎസ്ആർ ബെംഗളൂരുവിന് പകരം ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്ന് മാത്രമായിരിക്കും പുറപ്പെടുക. കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര സ്റ്റോപ്പുകൾ റദ്ദാക്കി.

English Summary

Due to track doubling work between Bengaluru Cantonment and Whitefield, several train services to Kerala, including the Vande Bharat Express, have been rescheduled, diverted, or temporarily cancelled. Additionally, certain trains will have altered departure times, skipped stops, or shifted terminating terminals between June and August to facilitate the construction.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി