AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tumakuru Power Cut: ഔട്ട് കംപ്ലീറ്റ്‌ലി…തുംകൂരില്‍ നീണ്ട വൈദ്യുതി മുടക്കം

Tumakuru Power Outage on February 25: ഹെബ്ബൂര്‍ സബ്ഡിവിഷനില്‍ ലിങ്ക് ലൈന്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി 25 രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്ന് ഹെബ്ബൂര്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടു.

Tumakuru Power Cut: ഔട്ട് കംപ്ലീറ്റ്‌ലി…തുംകൂരില്‍ നീണ്ട വൈദ്യുതി മുടക്കം
പ്രതീകാത്മക ചിത്രം Image Credit source: Artur Debat/Moment/Getty Images
Shiji M K
Shiji M K | Published: 24 Feb 2026 | 08:11 PM

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളിലൊന്നായ തുംകൂരിലും നീണ്ട വൈദ്യുതി മുടക്കം. നഗരത്തിലെ ബെസ്‌കോം റൂറല്‍ സബ് ഡിവിഷന്‍ 2വില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി ഫെബ്രുവരി 25 ബുധനാഴ്ച വൈദ്യുതി ബന്ധം വിച്ഛേദിക്കുംം. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ വൈദ്യുതി തടസം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചിട്ടുണ്ട്.

എപ്പോള്‍ ആരംഭിക്കും?

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പവര്‍ കട്ട്. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നഗരത്തില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെക്കും.

എന്തിന്?

ഹെബ്ബൂര്‍ സബ്ഡിവിഷനില്‍ ലിങ്ക് ലൈന്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി 25 രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്ന് ഹെബ്ബൂര്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടു.

Also Read: Bengaluru Water Crisis: ബെംഗളൂരുവില്‍ 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

എവിടെയെല്ലാം ബാധിക്കും?

ഹെബ്ബൂര്‍, സിരിവര, ബൊമ്മനഹള്ളി, ഗോവിന്ദരാജ്പൂര്‍, പട്ടേഗൗഡനഹള്ളി, പുരദകട്ടെ, പുരദകട്ടെ കാവല്‍, രാഗിമുദ്ദനഹള്ളി, റായ്പൂര്‍, ബല്ലഗെരെ, ബല്ലഗെരെ കാവല്‍, ചോളപുര, കല്യാണ്‍പൂര്‍, കമ്പല്‍പൂര്‍, ദാരന്‍കുപ്പെ, വദര്‍പൂര്‍, യലദഹള്ളി, ബിദ്ദന്‍ നിഡുവള്ളു ഹുലിയപുര, കരേനഹള്ളി, മടിവാളരപ്പള്ളി, മറിയപ്പനപ്പള്ളി, നാരായണകെരെ, താവരെകെരെ, തിമ്മനായകനപ്പള്ളി, തൊണ്ടഗെരെ, തൊണ്ടഗെരെ കാവല്‍, കനകുപ്പെ, ജുഞ്ജയനപ്പള്ളി, ദൊഡ്ഡൊള്ളഹള്ളി, രാമകൃഷ്ണപൂര്‍, റൈവാര, തിമ്മസാന്ദ്ര, ഗരഗദകുപ്പ, ഗരഗദക്കുപ്പയിലെ പാളയ, ഗരഗദക്കുപ്പയിലെ പാളയ, ഗരഗദക്കുപ്പേ, കുടുവന്‍കുന്റെ, ബിസാലഹള്ളി, ബോവിപാല്യ, ബൈച്ചനഹള്ളി, കച്ചേനഹള്ളി, സീഗെപാല്യ, ചിക്കഹൊല്ലഹള്ളി, ലിംഗപൂര്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.