TVK MLA VS Babu : കൊളത്തൂരിൽ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വിഎസ് ബാബു അന്തരിച്ചു
Kolathur TVK MLA VS Babu Death : ശ്വാസകോശം സംബന്ധമായ അസുഖത്തെ തുടർന്ന് വി എസ് ബാബു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അട്ടിമറിച്ചാണ് വി എസ് ബാബു തമിഴ്നാട് നിയമസഭയിലേക്ക് എത്തുന്നത്.

TVK MLA VS Babu
ചെന്നൈ : ടിവികെയുടെ കൊളത്തൂർ എംഎൽഎ വി എസ് ബാബു അന്തരിച്ചു. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രി എം കെ സ്റ്റാലിനെ അട്ടിമറിച്ചുകൊണ്ട് കൊളത്തൂരിനെ പ്രതിനിധികരിച്ചുകൊണ്ട് വി എസ് തമിഴ്നാട് നിയമസഭയിലേക്ക് എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 75കാരനായ വി എസ് ബാബുവിൻ്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ ഒമ്പതാം തീയതി മുതൽ വി എസ് ബാബു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ടിവികെ എംഎൽഎയെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. തുടർന്നും ആരോഗ്യനില മോശമായതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് നവംബർ 19-ാം തീയതി ഉച്ചയ്ക്ക് ശേഷമായിരുന്നു എംഎൽഎയുടെ മരണമെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ALSO READ : VIDEO: ഡൽഹി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമം; യുവാവിനെ കീഴ്പ്പെടുത്തി സി.ഐ.എസ്.എഫ്
ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെ അട്ടിമറിച്ചുകൊണ്ടാണ് വി എസ് ബാബു വാർത്തകോളങ്ങളിൽ ശ്രദ്ധേയനാകുന്നത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി എസ് ബാബു തമിഴ്നാട് മുൻ മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. നേരത്തെ ഡിഎംകെയുടെ ഭാഗമായിരുന്നു വി എസ് ബാബു, 2006 മുതൽ 2011 വരെ തമിഴ്നാട് നിയമസഭയിൽ പുരസാവൽക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. പിന്നീട് 2016 എഐഎഡിഎംകെയിലേക്ക് വി എസ് ബാബു ചേക്കേറി. തുടർന്ന് 2026 ആണ് കൊളത്തൂർ എംഎൽഎ ടിവികെയുടെ ഭാഗമാകുന്നത്.
സെപ്റ്റംബർ ആദ്യ മുതൽ ചികിത്സയിലായിരുന്നു വി എസ് ബാബുവിൻ്റെ ആരോഗ്യനിലയിൽ വ്യക്തത ആവശ്യപ്പെട്ട് കൊളത്തൂർ സ്വദേശിയായ ജി ദേവരാജൻ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. എംഎൽഎയുടെ ആരോഗ്യനിലയിൽ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ വിശദീകരണവും തേടിയായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി തമിഴ്നാട് ആരോഗ്യ സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ഇന്ന് എംഎൽഎയുടെ മരണം സ്ഥിരീകരിക്കുന്നത്.
English Summary
TVK Kolathur MLA VS Babu Passed Away At The Age Of 75. MLA Has Undergone Medical Treatment Prolong Respiratory Illness From September 9. MGM Hospital Chennai Confirmed VS Babu Death Through Medical Bulletin On Today November 19 2.24 PM