TVK Rally Stampede: ‘ദുഖം തരണം ചെയ്യാൻ പ്രിയപ്പെട്ടവർക്ക് മനക്കരുത്തുണ്ടാവട്ടെ’; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Narendra Modi Annoucned Solatium For TVK Rally Stampede: തമിഴ് വെട്രി കഴഗം പാർട്ടി റാലിയ്ക്കിടെയുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

TVK Rally Stampede: ദുഖം തരണം ചെയ്യാൻ പ്രിയപ്പെട്ടവർക്ക് മനക്കരുത്തുണ്ടാവട്ടെ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നരേന്ദ്ര മോദി

Published: 

28 Sep 2025 12:56 PM

കരൂർ അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സഹായനിധിയിൽ നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നേരത്തെ, ടിവികെ സ്ഥാപകനും നടനുമായ വിജയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും അപകടത്തിൽ നഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം. പ്രധാനമന്ത്രിയുടെ ദേശീയ സഹായനിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുഖം തരണം ചെയ്യാൻ മനക്കരുത്തുണ്ടാവട്ടെ എന്ന് പ്രധാനമന്ത്രി തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.

Also Read: TVK Rally Stampede: നിങ്ങളുടെ നഷ്ടത്തിന് മുന്നിൽ ഒന്നുമല്ല, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിജയ്

വിജയ് സ്ഥാപിച്ച തമിഴ്നാട് വെട്രി കഴഗം (ടിവികെ) പാർട്ടിയുടെ റാലിക്കിടെ തമിഴ്നാട്ടിലെ കരൂരിൽ വച്ചാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് എട്ട് കുട്ടികളും 17 സ്ത്രീകളും അടക്കം 39 പേരാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയുമാണ് വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

തൻ്റെ മനസ് വിഷമത്താൽ നിറയുകയാണെന്ന് വിജയ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതൊരു തീരാനഷ്ടമാണ്. കണ്ടുമുട്ടിയവരുടെ മുഖങ്ങൾ മനസ്സിൽ തെളിയുന്നു. എത്ര ആശ്വാസവാക്കുകൾ പറഞ്ഞാലും പ്രിയപ്പെട്ടവരുടെ നഷ്ടം നമുക്ക് താങ്ങാനാവില്ല. ഇതൊരു തീരാനഷ്ടമാണ് എന്നും വിജയ് കുറിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവരെല്ലാം വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെത്താൻ താൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും