AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യുപിഐ ഇടപാടുകൾക്ക് ഇനി പണം നൽകേണ്ടി വരുമോ? വ്യാജ സന്ദേശങ്ങൾക്ക് കേന്ദ്രത്തിന്റെ മറുപടി

No Charges for UPI Transactions: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. വ്യാപാരികൾ നടത്തുന്ന ഭൂരിഭാഗം ഇടപാടുകളും തുടർന്നും പൂർണ്ണമായും സൗജന്യമായി തന്നെ നിലനിൽക്കും. ഡിജിറ്റൽ പണമടയ്ക്കൽ നടത്തുന്ന ഉപഭോക്താക്കൾ യാതൊരുവിധ ഇടപാട് ചാർജുകളും നൽകേണ്ടതില്ല.

യുപിഐ ഇടപാടുകൾക്ക് ഇനി പണം നൽകേണ്ടി വരുമോ? വ്യാജ സന്ദേശങ്ങൾക്ക് കേന്ദ്രത്തിന്റെ മറുപടി
UPIImage Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 08 Aug 2026 | 08:49 PM

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. വ്യാപാരികൾ നടത്തുന്ന ഭൂരിഭാഗം ഇടപാടുകളും തുടർന്നും പൂർണ്ണമായും സൗജന്യമായി തന്നെ നിലനിൽക്കും. സാമ്പത്തിക ഉൾക്കൊള്ളൽ കൂടുതൽ വ്യാപകമാക്കുന്നതിനും, യുപിഐയുടെ ദീർഘകാല സുസ്ഥിരത, സാങ്കേതിക മുന്നേറ്റം, പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള സജ്ജത എന്നിവ ഉറപ്പാക്കുന്നതിനുമാണ് പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ വിശദീകരണം

ഡിജിറ്റൽ പണമടയ്ക്കൽ നടത്തുന്ന ഉപഭോക്താക്കൾ യാതൊരുവിധ ഇടപാട് ചാർജുകളും നൽകേണ്ടതില്ല. വ്യക്തികൾ തമ്മിൽ നടത്തുന്ന എല്ലാ പണമിടപാടുകളും സൗജന്യമായി തുടരും. ഭാവിയിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്തിയാൽ തന്നെ, അത് ഒരു നിശ്ചിത പരിധിക്കുമുകളിലുള്ള ചുരുക്കം ചില വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാകുക. ഇത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ എംഡിആറിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കും.

പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്‌

2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ ഭേദഗതി ചെയ്യാൻ നിർദ്ദേശിക്കുന്ന ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026’ പാർലമെന്റ് പാസാക്കിക്കഴിഞ്ഞാൽ, എൻപിസിഐയുടെ നേതൃത്വത്തിലുള്ള “യുപിഐ ആൻഡ് സർവീസസ് സ്റ്റീയറിങ് കമ്മിറ്റി”യായിരിക്കും എംഡിആർ ചാർജുകൾ ഏർപ്പെടുത്തേണ്ടതുണ്ടോ എന്നതിലും നിരക്കുകളിലും അന്തിമ തീരുമാനമെടുക്കുക.

ഭേദഗതി എന്തിന്?

പിഎസ്എസ് ആക്ടിലെ പുതിയ ഭേദഗതി സാധാരണക്കാരിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കമാണെന്ന് ചിലർ തെറ്റായി വ്യാഖ്യാനിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ യുപിഐയുടെ ഭാവി സുസ്ഥിരതയ്ക്കും സാങ്കേതിക വികസനത്തിനും വേണ്ടിയുള്ള ഒരു നീക്കം മാത്രമാണിത്.

ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിരന്തരമായ നവീകരണം അത്യന്താപേക്ഷിതമായി. യുപിഐയെ കൂടുതൽ ശക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഭാവി വെല്ലുവിളികളെ നേരിടാൻ സജ്ജവുമാക്കാൻ സന്തുലിതമായ ഒരു ചട്ടക്കൂട് ആവശ്യമാണ്.

Also Read: Narendra Modi: നരേന്ദ്ര മോദിക്ക് ഒരായിരം നന്ദി! ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം: നെതന്യാഹു

വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്രം

ബാഹ്യ സമ്മർദ്ദങ്ങളാണ് നയപരമായ ഈ മാറ്റത്തിന് പിന്നിലെന്ന ചില മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വ്യാജവുണെന്ന് കേന്ദ്രം വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദമുണ്ടായിരുന്നെങ്കിൽ, 2016-ൽ സർക്കാർ യുപിഐ അവതരിപ്പിക്കുകയോ, 2020 ജനുവരി മുതൽ വ്യാപാരികൾക്കും സാധാരണക്കാർക്കും ഇത് പൂർണ്ണമായും സൗജന്യമാക്കുകയോ, ലോകത്തിലെ ഏറ്റവും വലിയ റിയൽ-ടൈം പേയ്‌മെന്റ് സിസ്റ്റമാക്കി മാറ്റുകയോ ചെയ്യുമായിരുന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങൾ സുസ്ഥിരവും, മത്സരശേഷിയുള്ളതും, വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെ സേവിക്കാൻ പ്രാപ്തവുമാക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഈ ഭേദഗതി. 2016-17 ൽ ആരംഭിച്ചത് മുതൽ യുപിഐ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്‌മെന്റ് ശൃംഖലയായി മാറ്റിമറിച്ചു.

2016-17 ൽ ആരംഭിച്ചത് മുതൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്‌മെന്റ് ശൃംഖലയായി മാറ്റിമറിച്ചു. യുപിഐ വഴി 2026 ജൂലൈയിൽ മാത്രം 29.9 ലക്ഷം കോടി രൂപ മൂല്യമുള്ള 2,366 കോടി ഇടപാടുകളാണ് നടന്നത്. നിലവിൽ 11 വിദേശ രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണ്.

English Summary

The Indian government reaffirmed that all UPI transactions will remain completely free for everyday citizens. Person-to-Person payments will face no charges, and the vast majority of merchant transfers will stay free as well. Any future merchant fees will be nominal and restricted only to high-value transactions. This law amendment aims to fund long-term system upgrades without burdening regular users.

Follow Us