Russian Oil: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുത്; ട്രംപിനോട് ജെപി മോര്‍ഗന്‍ സിഇഒ
India Russian Oil Imports: JPMorgan CEO Urges US to Avoid Punitive Tariffs: റഷ്യന്‍ എണ്ണ ഇന്ത്യയിലെ ശുദ്ധീകരണശാലകള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആദ്യം വിശദമായി മനസിലാക്കേണ്ടതുണ്ടെന്ന് ഡിമണ്‍ പറഞ്ഞു. റഷ്യയെ സമ്മര്‍ദത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയ്ക്കെതിരെ അധിക തീരുവ ഏര്‍പ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ജെപി മോര്‍ഗന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാമി ഡിമണ്‍. ഇന്ത്യയെയും ആഗോള എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ അമേരിക്ക സ്വീകരിക്കരുതെന്നാണ് ജാമി ഡിമണിന്റെ നിര്‍ദേശം. മുംബൈയില്‍ നടന്ന ജെപി മോര്‍ഗന്‍ ഇന്ത്യ ഇന്‍വെസ്റ്റര്‍ കോണ്‍ഫറന്‍സിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യന്‍ എണ്ണ ഇന്ത്യയിലെ ശുദ്ധീകരണശാലകള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആദ്യം വിശദമായി മനസിലാക്കേണ്ടതുണ്ടെന്ന് ഡിമണ്‍ പറഞ്ഞു. റഷ്യയെ സമ്മര്‍ദത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയ്ക്കെതിരെ അധിക തീരുവ ഏര്‍പ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
വ്യത്യസ്ത തരത്തിലുള്ള അസംസ്‌കൃത എണ്ണകള്‍ക്ക് വ്യത്യസ്ത ശുദ്ധീകരണശാലകളാണ് അനുയോജ്യമാകുന്നത്. അതിനാല്‍ ഒരു രാജ്യത്തുനിന്നുള്ള എണ്ണയ്ക്ക് പകരം മറ്റൊരു രാജ്യത്തുനിന്നുള്ള എണ്ണ വാങ്ങുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് മറ്റൊരു ഉറവിടത്തില്‍ നിന്ന് എണ്ണ കണ്ടെത്തേണ്ടിവരും. എന്നാല്‍ ലഭിക്കുന്ന എണ്ണ അതേ ശുദ്ധീകരണശാലകള്‍ക്ക് അനുയോജ്യമാകണമെന്നില്ലെന്നും ഡിമണ്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കാം
റഷ്യയില്‍ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതയും അമേരിക്കയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവ ചുമത്താനുള്ള സാധ്യതയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.
Also Read: ന്യൂസിലൻഡിൽ പോകാൻ ബാഗ് ഒരുക്കിക്കോ! ഇന്ത്യക്കാർക്ക് വർഷം 5000 ജോബ് വിസ, പുതിയ കരാർ വരുന്നു
റഷ്യയ്ക്കെതിരെ സമ്മര്‍ദം ചെലുത്താന്‍ എണ്ണയ്ക്ക് തീരുവ ചുമത്തുന്നത് ശരിയായ മാര്‍ഗമാണോ എന്ന കാര്യത്തിലും ഡിമണ്‍ സംശയം പ്രകടിപ്പിച്ചു. യുക്രെയ്നെ കൂടുതല്‍ സഹായിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ പരിഗണിക്കാമെന്നും, റഷ്യന്‍ എണ്ണയ്ക്കെതിരായ തീരുവ അതില്‍ ഒരു മാര്‍ഗം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതുകൊണ്ടുതന്നെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയിലെ ഇന്ധനവിലയെയും വ്യവസായ മേഖലയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
English Summary
JPMorgan CEO Jamie Dimon has urged the US to avoid punishing India over its Russian oil purchases. He warned that tariffs and restrictions could have wider implications for India and global oil markets.