AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വാതിലടയ്ക്കുന്നതിന് മുന്‍പ് പുറത്ത് ഇറങ്ങിക്കോ’; വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രക്കാര്‍; വീഡിയോ വൈറൽ

Vande Bharat Sleeper Train: ബിഹാറിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന യാത്രയ്ക്കിടെയായിരുന്നു സംഭവം എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Viral Video: വാതിലടയ്ക്കുന്നതിന് മുന്‍പ് പുറത്ത് ഇറങ്ങിക്കോ’; വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രക്കാര്‍; വീഡിയോ വൈറൽ
Viral Video Image Credit source: social media
Sarika KP
Sarika KP | Published: 24 Jan 2026 | 07:50 PM

രാജ്യത്തെ റെയിൽവേ ​ഗതാ​ഗത രം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഗുവാഹത്തി – കൊൽക്കത്ത റൂട്ടിൽ ആരംഭിച്ചിരുന്നു. പ്രീമിയം യാത്ര സൗകര്യങ്ങളോടെയാണ് വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിച്ചത്.

ഇപ്പോഴിതാ എസി കോച്ചുകള്‍ മാത്രമുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയറിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഹാറിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന യാത്രയ്ക്കിടെയായിരുന്നു സംഭവം എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:ചിക്കൻ കഴിക്കാൻ പൊന്ന് വില കൊടുക്കണം; ബെംഗളൂരുവിൽ വിലക്കയറ്റം രൂക്ഷം

വീഡിയോയിൽ ഒരുകൂട്ടം ആളുകൾ ട്രെയിനിൽ കയറുന്നത് കാണാം. ഇതോടെ വാതിലടയ്ക്കുന്നതിന് മുന്‍പ് പുറത്തിറങ്ങാന്‍ ട്രെയിനിലുണ്ടായിരുന്നവർ പറയുകയായിരുന്നു. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കാണാന്‍ കയറിയവരാണോ അതേ ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കയറിയതാണോ എന്നതില്‍ വ്യക്തതയില്ല. ആന്‍ഡാര്‍ സ്റ്റേഷനിലായിരുന്നു സംഭവം. ഗേറ്റ് അടച്ചാല്‍ കുഴപ്പമാകും എന്നാണ് കോച്ച് അറ്റന്‍ഡന്റ് യാത്രക്കാരോട് പറയുന്നത്. വേഗം ഇറങ്ങണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇറങ്ങുന്നത് വിഡിയോയില്‍ കാണാം.

അതേസമയം ബീ​ഹാറിലെ പല ​ഗ്രാമങ്ങളിലും അനൗദ്യോഗികമോ നിയമവിരുദ്ധമോ ആയ റെയിൽവേ സ്റ്റോപ്പുകൾ ഉള്ളതിനാൽ ആളുകൾ ടിക്കറ്റെടുക്കാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് പതിവാണെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള എക്സിലെ പോസ്റ്റ്.