Bengaluru Bullet Train: ബെംഗളൂരുവിന് ബുള്ളറ്റ് ട്രെയിന്‍; ഈ റൂട്ടിലെ യാത്ര ഇനി ഈസി
Bengaluru to Mysuru Bullet Train Launch: ഇവിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 463 കിലോമീറ്റര്‍ യാത്രാ സമയം ഗണ്യമായി കുറയും. തുടക്കത്തില്‍ മൈസൂര്‍-ചെന്നൈ-ബെംഗളൂരു റൂട്ടിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇവിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 463 കിലോമീറ്റര്‍ യാത്രാ സമയം ഗണ്യമായി കുറയും. തുടക്കത്തില്‍ മൈസൂര്‍-ചെന്നൈ-ബെംഗളൂരു റൂട്ടിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുക.
ബെംഗളൂരു-മൈസൂരു ട്രെയിന്‍
വന്ദേ ഭാരതുകള്‍ വഴി മൈസൂരില്‍ നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്ക് പോകാന്‍ നിലവില്‍ ഏകദേശം 6 മണിക്കൂറും 30 മിനിറ്റും സമയമെടുക്കുന്നുണ്ട്. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ സമയം കുറയും. മൈസൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോകാന്‍ ഏകദേശം 2 മണിക്കൂറും 25 മിനിറ്റും മാത്രമേ വേണ്ടിവരികയുള്ളൂ. 2051ന് മുമ്പ് പദ്ധതി പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
റെയില്‍ പാത നിര്‍മിക്കുന്നതിനായി ഭൂവുടമകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യോമ സര്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പദ്ധതിയുടെ ഡിപിആര്‍ തയാറായതിന് ശേഷം മാത്രമേ സ്റ്റേഷനുകള്‍ എവിടെയായിരിക്കും, എത്രയായിരിക്കും യാത്രാ നിരക്ക് എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
ബുള്ളറ്റ് ട്രെയിന്‍ റൂട്ട്
463 കിലോമീറ്ററാണ് ആകെ ദൂരം. കര്‍ണാടകയില്‍ 258 കിലോമീറ്റര്‍, തമിഴ്‌നാട്ടില്‍ 132 കിലോമീറ്റര്‍, ബാക്കി 73 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് അതിവേഗ റെയില്‍ എത്തുക. ബെംഗളൂരുവിന് അടുത്തുള്ള ഹോസ്‌കോട്ടിനും ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുംപുത്തൂരിനും ഇടയിലായിരിക്കും പ്രധാന പാത. ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളവുമായും ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും. ആകെ 11 സ്റ്റേഷനുകളുണ്ടാകും.