AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ചിക്കനല്ല, ഇത് കവർ കറി; വൈറലായി ഒരു ‘വെറൈറ്റി’ പാചകം

House Help Cooking Chicken in Plastic Wrap: കണ്ടന്റ് ക്രിയേറ്ററായ സൗരവ് ദേവ്റാണിയാണ് ഞാൻ എന്റെ വീട്ടുജോലിക്കാരിയെ പിരിച്ചുവിടണോ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്ക് വച്ചത്. വീട്ടുജോലിക്കാരിക്ക് പറ്റിയ അബദ്ധമാണ് വീട്ടുടമസ്ഥൻ വീഡിയോയിൽ പകർത്തി പങ്കുവെച്ചത്.

Viral Video: ചിക്കനല്ല, ഇത് കവർ കറി; വൈറലായി ഒരു ‘വെറൈറ്റി’ പാചകം
Viral Video Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 22 Feb 2026 | 07:24 PM

പാചകത്തിൽ പല പരീക്ഷണങ്ങളും നാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു പാചകമാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിക്കൻ കറി തയ്യാറാക്കിയപ്പോൾ വീട്ടുജോലിക്കാരിക്ക് പറ്റിയ അബദ്ധമാണ് വീട്ടുടമസ്ഥൻ വീഡിയോയിൽ പകർത്തി പങ്കുവെച്ചത്. കോഴിയുടെ പാക്കിംഗ് കവർ പോലും മാറ്റാതെ അത് ചട്ടിയിലിട്ട് കറിവെച്ച വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

കണ്ടന്റ് ക്രിയേറ്ററായ സൗരവ് ദേവ്റാണിയാണ് ഞാൻ എന്റെ വീട്ടുജോലിക്കാരിയെ പിരിച്ചുവിടണോ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്ക് വച്ചത്. അടുക്കളയിൽ ചിക്കൻ കറി തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ നോക്കിയ വീട്ടുടമ ശരിക്കും ഞെട്ടിപ്പോയി. മസാലയും വെള്ളവും ചേർത്ത് തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു ചിക്കൻ ഉണ്ടായിരുന്നത്.

വിഡിയോ:

 

 

View this post on Instagram

 

A post shared by Saurav Devrani (@lifeofdevranii)

ഫ്രിഡ്ജിൽ കവറിൽ സൂക്ഷിച്ചിരുന്ന ചിക്കനാണ് കവർ പോലും മാറ്റാതെ പാചകം ചെയ്തത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഞാൻ ആ ദീദിയുടെ കാലിൽ തൊട്ടൊട്ടെ, എന്ന് പോലും കമന്റുണ്ട്.
എന്നാൽ പ്ലാസ്റ്റിക് ചൂടാകുന്നത് ആരോഗ്യത്തിന് അതീവ ഹാനികരമാണെന്നും ഇത്തരം അബദ്ധങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Follow Us