Viral news: അത്ഭുത ബാലൻ, നവജാത ശിശുവിന്റെ ഭാരം കണ്ട് ഞെട്ടി ഡോക്ടർ
Rare birth of a baby boy with a weight of 5.2 kg : ഇത്രയും കാലത്തെ അനുഭവത്തിനിടെ ഇങ്ങനെ ഒരു കുഞ്ഞിനെ ആദ്യമായി കാണുകയാണെന്നാണ് ഡോ. ഭാവന പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചമാണെങ്കിലും ഷുഗർ വ്യതിയാനം കണ്ടതിനാൽ എസ്എൻഐസിയുവിലാണ്.
ജബൽപുർ: അത്യപൂർവ്വമായാണ് ഭാരക്കൂടുതലുള്ള എന്നാൽ കുറവുകളില്ലാത്ത ശിശുക്കൾ ജനിക്കുക, അത്തരത്തിലൊന്ന് കഴിഞ്ഞ ദിവസം സംഭവിച്ചത് ഇപ്പോൾ വിലിയ വാർത്തയായിരിക്കുകയാണ്. സാധാരണയായി നവജാത ശിശുക്കൾക്ക് ഏകദേശം 2.7- 3.30 കിലോ വരെയെല്ലാമാണ് ഭാരം ഉണ്ടാകാറ്.
എന്നാൽ കഴിഞ്ഞ ദിവസം അഞ്ച് കിലോയിലധികം ഭാരമുള്ള ഒരു കുട്ടി ഉണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഡോക്ടർമാർ പോലും വിധി എഴുതിയ ആ അപൂർവ്വ ശിശു ഉണ്ടായത് മധ്യപ്രദേശിലെ ജബൽപുരിലാണ്. 5.2 കിലോയാണ് ഈ ആൺകുഞ്ഞിന്റെ ജനന സമയത്തെ ഭാരം. ബുധനാഴ്ച സി സെക്ഷനിലൂടെയാണ് ശുഭാംഗി – ആനന്ദ് ദമ്പതികൾക്ക് കുട്ടി ജനിച്ചത്. ഡോ. ഭാവനാ മിശ്രയുടെ മേൽനോട്ടത്തിലാണ് പ്രസവം നടന്നത്.
ഇത്രയും കാലത്തെ അനുഭവത്തിനിടെ ഇങ്ങനെ ഒരു കുഞ്ഞിനെ ആദ്യമായി കാണുകയാണെന്നാണ് ഡോ. ഭാവന പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചമാണെങ്കിലും ഷുഗർ വ്യതിയാനം കണ്ടതിനാൽ എസ്എൻഐസിയുവിലാണ്. സാധാരണ ഇതിലും കുറവ് ഭാരത്തോടെയാണ് കുഞ്ഞുങ്ങൾ ജനിക്കേണ്ടത്. പിന്നീട് ഭക്ഷണവും പാലും കൃത്യമായ ശ്രദ്ധയോടെയുള്ള പരിചരണവുംകൊണ്ട് ഭാരം കൂടുകയാണ് വേണ്ടതെന്നും ഡോക്ടർമാർ വ്യക്തമാക്കി.