AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും… അതിനി മൂർഖനായാലും; വൈറൽ വീഡിയോ

Cat And Snake Fight Viral News: യാതൊരു വിധ ഭയവുമില്ലാതെ പാമ്പിൻ്റെ ഓരോ നീക്കത്തെയും പൂച്ച തൻ്റെ കൂർപ്പിച്ച നഖം ഉപയോ​ഗിച്ച് തടയുന്നു. നീ പത്തിവിടർത്തിയാൽ ഞാൻ നഖം ഇറക്കും എന്ന ഭാവത്തിലാണ് പൂച്ചയുടെ നിൽപ്പ്.

Viral News: എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും… അതിനി മൂർഖനായാലും; വൈറൽ വീഡിയോ
Cat VideoImage Credit source: Veena Nair/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 14 Sep 2025 12:00 PM

പൂച്ച ആളൊരു വില്ലനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പുലികളുടെ വർ​ഗത്തിൽപ്പെട്ട ഇവയ്ക്ക് അല്പം ശൗര്യം കൂടുതലാണ്. അത്തരത്തിൽ മൂർഖൻ്റെ മുന്നിൽ ജയിച്ച പൂച്ചയാണ് സോഷ്യൽ മീഡിയയിലെ താരം. കാര്യം കാണാൻ അല്പം അഭിനമൊക്കെ അറിയാവുന്ന ആളാണ് പൂച്ച. മറ്റെല്ലാ ജീവികളെയും ആട്ടിപായിച്ചാലും ഇവയോട് ആളുകൾക്ക് ഇഷ്ടം ലേശം കൂടുതലാണ്. എന്നാൽ കാര്യം കഴിഞ്ഞാൽ തിരിഞ്ഞ് നോക്കില്ല എന്നൊരു പ്രചാരണവും നാട്ടിലാകെ പൂച്ചയെക്കുറിച്ചുണ്ട്. പക്ഷേ ശൗര്യത്തിൻ്റെ കാര്യത്തിൽ ആൾ മുന്നിലാണ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലാകെ വൈറലാവുകയാണ് പൂച്ചയുടെ മുന്നിൽപ്പെട്ട മൂർഖൻ പാമ്പിൻ്റെ ദയനീയമായ അവസ്ഥ. രണ്ടുപേരും നന്നായി പോരാടിയെങ്കിലും ഒടുവിൽ ജയം പൂച്ചയ്ക്കായിരുന്നു. പത്തിവിടർത്തി പൂച്ചയ്ക്ക് നേരെ പാഞ്ഞടുക്കുന്ന മൂർഖനെ തൻ്റെ കൈകൾ കൊണ്ട് തടയുന്ന പൂച്ചയാണ് സോഷ്യൽ മീഡിയയിലെ ഹീറോ.

യാതൊരു വിധ ഭയവുമില്ലാതെ പാമ്പിൻ്റെ ഓരോ നീക്കത്തെയും പൂച്ച തൻ്റെ കൂർപ്പിച്ച നഖം ഉപയോ​ഗിച്ച് തടയുന്നു. നീ പത്തിവിടർത്തിയാൽ ഞാൻ നഖം ഇറക്കും എന്ന ഭാവത്തിലാണ് പൂച്ചയുടെ നിൽപ്പ്. പാമ്പുകളെ അപേക്ഷിച്ച് പൂച്ചകൾക്ക് ഏഴ് മടങ്ങ് വേഗത്തിൽ പ്രതികരിക്കാൻ കഴിയുമെന്ന് ചില പഠനങ്ങൾ മുമ്പ് തെളിയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ശത്രുക്കളിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാനും തിരിച്ചടിക്കാനും അവയ്ക്ക് സാധിക്കുന്നു. ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പൂച്ചകൾ അവയുടെ പ്രതികരണശേഷിയും ഏകോപനവും വികസിപ്പിച്ച് തുടങ്ങും. വളരുന്തോറും ഈ കഴിവുകൾ മെച്ചപ്പെട്ടുകൊണ്ടേയിരിക്കും.

പെട്ടെന്ന് പ്രതികരിക്കുന്നതിനാൽ പൂച്ചയുടെ നീക്കങ്ങളെ തടുക്കാൻ ചിലപ്പോൾ ശത്രുക്കൾക്ക് സാധിക്കില്ല. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത പല ചെറിയ ശബ്ദങ്ങളും പൂച്ചകൾക്ക് കേൾക്കാനും കഴിയുമെന്നാണ് പഠനം പറയുന്നത്.