AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: റോഡിലെ കുഴികള്‍ക്കെതിരെ കാലനായി വന്ന് പ്രതിഷേധം; കയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

Karnataka Protest: കഴിഞ്ഞ കുറേനാളുകളായി നിരവധിയാളുകളുടെ മരണത്തിന് ഇടയാക്കിയ റോഡ് കൂടിയാണിത്. അതുകൊണ്ടാണ് യുവാക്കള്‍ യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷമിട്ട് പ്രതിഷേധിച്ചത്. ഇത്തരത്തില്‍ പൊട്ടിപൊളിഞ്ഞ റോഡിനോടുള്ള അധികൃതരുടെ സമീപനവും ചര്‍ച്ചയായിട്ടുണ്ട്.

Viral Video: റോഡിലെ കുഴികള്‍ക്കെതിരെ കാലനായി വന്ന് പ്രതിഷേധം; കയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ
Shiji M K
Shiji M K | Published: 28 Aug 2024 | 01:16 PM

റോഡിലെ കുഴികള്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാക്കള്‍. കര്‍ണാടയിലെ ഉഡുപ്പിയിലാണ് സംഭവം. ഉഡുപ്പി-മല്‍പെ റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവരേക്കും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവാക്കള്‍ റോഡില്‍ ഇറങ്ങിയത്. യമരാജനായും ചിത്രഗുപ്തനായും വേഷമിട്ടുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. യമരാജനും ചിത്രഗുപ്തനും റോഡിലെ കുഴികളില്‍ ലോങ് ജംപ് മത്സരം നടത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

കുഴിയുടെ സമീപം നില്‍ക്കുന്ന യമരാജന്റെ വേഷം ധരിച്ച വ്യക്തി അസ്ഥിക്കൂടം പോലെ വേഷം ധരിച്ച വ്യക്തിയോട്‌ കുഴി ചാടികടക്കാന്‍ നിര്‍ദേശിക്കുന്നു. ഈ സമയം ചിത്രഗുപ്തന്‍ തന്റെ കൈവശം ഇരുന്ന ടേപ്പ് ഉപയോഗിച്ച് കുഴിയുടെ നീളവും വീതിയും ആഴവുമെല്ലാം അളന്നെടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

Also Read: Rajya Sabha Election: കെസി വേണുഗോപാല്‍ രാജിവെച്ച രാജ്യസഭ സീറ്റില്‍ ബിജെപിക്ക് വിജയം

കഴിഞ്ഞ കുറേനാളുകളായി നിരവധിയാളുകളുടെ മരണത്തിന് ഇടയാക്കിയ റോഡ് കൂടിയാണിത്. അതുകൊണ്ടാണ് യുവാക്കള്‍ യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷമിട്ട് പ്രതിഷേധിച്ചത്. ഇത്തരത്തില്‍ പൊട്ടിപൊളിഞ്ഞ റോഡിനോടുള്ള അധികൃതരുടെ സമീപനവും ചര്‍ച്ചയായിട്ടുണ്ട്. വീഡിയോ വൈറലായതോടെ കോര്‍പ്പറേഷനോടും റോഡ് വികസനവുമായി ബന്ധപ്പെട്ട അധികൃതരോടും എത്രയും പെട്ടെന്ന് റോഡ് ശരിയാക്കി നല്‍കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്.

ബിജെപി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും റോഡ് പഴയത് തന്നെ. ചന്ദ്രനില്‍ വരെ കാലുകുത്തിയ രാജ്യത്തിലെ റോഡുകളാണ് ഇങ്ങനെ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഒരാള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

Also Read: Liquor Policy Case: ‘എന്താണ് ഈ ന്യായം’; ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി; 5 മാസത്തിന് ശേഷം കെ.കവിതയ്ക്ക് ജാമ്യം

നേരത്തെ മോശം രീതിയില്‍ റോഡ് നിര്‍മിച്ചതിനെതിരെ ബെംഗളൂരുവില്‍ സമാനമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. കനകപുര റോഡിലെ ചേഞ്ച് മേക്കേഴ്‌സ് എന്ന സംഘടനയാണ് അന്ന് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി യമരാജനായും ചിത്രഗുപ്തനായും വേഷമിട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള റോഡുകള്‍ ഉണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.