5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bengal Bandh Today: ഡോക്ടറുടെ കൊലപാതകം; പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് ആരംഭിച്ചു

Bengal BJP Bandh: ബന്ദ് നടത്താൻ അനുവദിക്കില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്. ആരെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 200 ഓളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Bengal Bandh Today: ഡോക്ടറുടെ കൊലപാതകം; പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് ആരംഭിച്ചു
Bengal Bandh Today. (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Updated On: 28 Aug 2024 11:06 AM

കൊൽക്കത്ത: ബം​ഗാളിൽ വനിത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി പ്രഖ്യാപിച്ച ബന്ദ് (Bengal BJP Bandh) തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മമത ബാനർജി ഏകാധിപത്യത്തിൻ്റെയും, ക്രൂരതയുടെയും എല്ലാ പരിധികളും ലംഘിച്ചുവെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ജെ പി നദ്ദ പറഞ്ഞു.

ബന്ദിന് പിന്നാലെ കൊൽക്കത്തയിൽ അടക്കം ബസ് സർവീസുകൾ തടസപ്പെട്ടു. കടകൾ തുറന്നില്ല. ബംഗാൾ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചാണ് സർവീസ് നടത്തുന്നത്. പശ്ചിമബം​ഗാളിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബന്ദ് നടത്താൻ അനുവദിക്കില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്.

ALSO READ: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

ജനജീവിതം സാധാരണ നിലയിൽ തന്നെ തുടരും, കടകൾ തുറക്കും, പൊതു​ഗതാ​ഗത സംവിധാനങ്ങളും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അലാപൻ ബാനർജി പറഞ്ഞിരുന്നു. ആരെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി ഉറപ്പാക്കുക, മമത സർക്കാർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥി സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം തെരുവുയുദ്ധമായി മാറിയിരുന്നു.

ഇന്നലെ നടന്ന സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊൽക്കത്തയിലും ഹൗറയിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. 200 ഓളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിക്ക് അനുമതി നിഷേധിച്ച സർക്കാർ, 6000 ത്തോളം പോലീസ് സന്നാഹത്തെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധ മാർച്ചെന്നാണ് തൃണമൂൽ കോൺ​ഗ്രസ് അവകാശപ്പെടുന്നത്.

 

Latest News