AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Viral Video: ഒരു ക്വാർട്ടർ വോട്ക ഫിനിഷ്ഡ്; അടിച്ചു പൂസായി വൈൻ ഷോപ്പിൽ തന്നെ കിടന്നുറങ്ങി ഗർഭിണിയായ കുരങ്ങ്!

Monkey Drinks Quarter Bottle of Vodka in Jharkhand Liquor Store: അപ്രതീക്ഷിതമായാണ് കുരങ്ങ് കടക്കുള്ളിലേക്ക് കയറിയത്. പിന്നാലെ ഒരു ക്വാർട്ടർ വോട്ക എടുത്ത് കുടിച്ചു. ഒറ്റയടിക്ക് അത്രയും മദ്യം ഉള്ളിൽ ചെന്നാലുള്ള കാര്യം പിന്നെ പറയേണ്ടല്ലോ. ബോധം നഷ്ടപ്പെട്ടതോടെ കുരങ്ങ് മദ്യം അടുക്കിവച്ചിരുന്ന പെട്ടികൾക്ക് മുകളിൽ കിടത്തമായി. കുരങ്ങ് ശാന്തമായി ഉറക്കത്തിലേക്ക് വഴിതിവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം

Viral Video: ഒരു ക്വാർട്ടർ വോട്ക ഫിനിഷ്ഡ്; അടിച്ചു പൂസായി വൈൻ ഷോപ്പിൽ തന്നെ കിടന്നുറങ്ങി ഗർഭിണിയായ കുരങ്ങ്!
മദ്യലഹരിയിൽ അബോധാവസ്ഥയിലായ കുരങ്ങ്Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 04:28 PM

റാഞ്ചി: മദ്യക്കടയിൽ അതിക്രമിച്ച് കയറി ഒരു കുപ്പി കുടിച്ചുവറ്റിച്ച ശേഷം അവിടെ തന്നെ കിടന്നുറങ്ങിയ കുരങ്ങിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ജാർഖണ്ഡിലെ റാഞ്ചിയിലാണ് കൗതുകകരമായ സംഭവം നടന്നത്. റാഞ്ചിയിലെ ഉദ്ര മാഞ്ചി ചൗക്കിലുള്ള ഒരു മദ്യവിൽപ്പന ശാലയിലേക്കാണ് ഇന്നലെ ഗർഭിണിയായ കുരങ്ങ് അതിക്രമിച്ച് കയറിയത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഷെഫുകളിൽ ഒന്നിൽ നിന്നും ഒരു കുപ്പി വോട്കയെടുത്ത് കുരഞ്ഞ് കുടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായാണ് കുരങ്ങ് കടക്കുള്ളിലേക്ക് കയറിയത്. പിന്നാലെ ഒരു ക്വാർട്ടർ വോട്ക എടുത്ത് കുടിച്ചു. ഒറ്റയടിക്ക് അത്രയും മദ്യം ഉള്ളിൽ ചെന്നാലുള്ള കാര്യം പിന്നെ പറയേണ്ടല്ലോ. ബോധം നഷ്ടപ്പെട്ടതോടെ കുരങ്ങ് മദ്യം അടുക്കിവച്ചിരുന്ന പെട്ടികൾക്ക് മുകളിൽ കിടത്തമായി. കുരങ്ങ് ശാന്തമായി ഉറക്കത്തിലേക്ക് വഴിതിവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മദ്യം വാങ്ങാനെത്തിയവരും കടയുടകളും ചേർന്നാണ് അടിച്ച് പൂസായ ഈ കുരങ്ങിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തിയത്. ഇവർ ഈ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇത് വൈറലായി മാറുകയായിരുന്നു.

Also Read: ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് കുടുംബം

കൃത്യമായ വിവരണത്തോടെയാണ് ഒരാൾ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുക്കുന്നത്. മദ്യവിൽപ്പന സാലയിൽ എന്താണ് സംഭവിച്ചത് എന്ന് ഇദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കുരങ്ങ് ഏതാണ്ട് പൂർണമായും കുടിച്ചു തീർത്ത മദ്യക്കുപ്പിയും അദ്ദേഹം വിഡിയോയിൽ എടുത്തുകാണിക്കുന്നു. കുരഞ്ഞ് ഗർഭിണിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. കടയിലെത്തിയവർ ആദ്യം ഈ കാഴ്ച കണ്ട്വ് അമ്പരന്നു എങ്കിലും പിന്നീട് കുരങ്ങിനെ ശല്യപ്പെടുത്താൻ ആരും പോയില്ല. കച്ചവടം സാധാരണ നിലയിൽ തുടരുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ

എന്നാൽ കുരങ്ങിൻ്റെ ഈ മദ്യപാനം ഇതാദ്യമല്ല എന്നാണ് കടയുടമകളും പ്രദേശവാസികളും പറയുന്നത്. കുരങ്ങ് മദ്യക്കടയുടെ പരസിസരത്ത് സ്ഥിരമായി വരാറുണ്ട്. ആളുകൾ മദ്യം കുടിച്ചതിന് ശേഷം കടയ്ക്ക് സമീപം ഉപേക്ഷിച്ച് പോകാറുള്ള കുപ്പികളിലെ ബാക്കിവരുന്ന മദ്യം ഇ കുരങ്ങ് വന്ന് കുടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ചുരുക്കി പറഞ്ഞാൽ കുരങ്ങനെ മദ്യപനിയാക്കി മാറ്റിയത് നമ്മൾ മനുഷ്യരാണെന്ന് സാരം. അൽപ്പാൽപ്പമയി മദ്യ സേവ ശീലമാക്കിയ കുരങ്ങ്. മദ്യം കിട്ടാതെവന്നപ്പോൾ കടയിലേക്ക് അതിക്രമിച്ച് കയറി മദ്യം എടുത്ത് കുറിക്കുന്ന അവസ്ഥയിലേക്ക് കുരങ്ങിനെയും എത്തിച്ചിരിക്കുന്നു. എന്തായാലും വോട്ക കുടിച്ച് കിറുങ്ങിയ ഈ കുരങ്ങിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.

English Summary

A monkey in Ranchi went viral after barging into a liquor shop, drinking a quarter bottle of vodka, and peacefully passing out on a stack of cartons inside the store.

Follow Us