Viral Video: അടിവസ്ത്രം ധരിച്ച് സ്ത്രീകൾക്ക് മുന്നിൽ; എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി

Delhi CM Slams AAP MLA Over Viral Video in Inappropriate Attire: ബനിയനും ഷോർട്സും മാത്രം ധരിച്ച്, മടിയിൽ കാവി നിറത്തിലുള്ള ഒരു തുണിയും വിരിച്ച് കസേരയിൽ കാൽ കയറ്റിവെച്ചിരിക്കുന്ന എം.എൽ.എയെ വീഡിയോയിൽ കാണാം. സ്ത്രീകൾക്കായുള്ള ഡൽഹി സർക്കാരിൻ്റെ സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിട്ട് നൽകുന്നതിനിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Viral Video: അടിവസ്ത്രം ധരിച്ച് സ്ത്രീകൾക്ക് മുന്നിൽ; എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്നും

Published: 

11 Aug 2026 | 04:46 PM

ന്യൂഡൽഹി: അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ള തൻ്റെ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിലിരുന്ന് രേഖകൾ ഒപ്പിട്ടുനൽകുന്ന അം ആദ്മി പാർട്ടി എം.എൽ.എയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എ.എ.പി എംഎൽഎ അനിൽ ഝാ വട്സിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബനിയനും ഷോർട്സും മാത്രം ധരിച്ച്, മടിയിൽ കാവി നിറത്തിലുള്ള ഒരു തുണിയും വിരിച്ച് കസേരയിൽ കാൽ കയറ്റിവെച്ചിരിക്കുന്ന എം.എൽ.എയെ വീഡിയോയിൽ കാണാം. സ്ത്രീകൾക്കായുള്ള ഡൽഹി സർക്കാരിൻ്റെ സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിട്ട് നൽകുന്നതിനിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എം.എൽ.എയുടെ മേശയ്ക്ക് മുന്നിൽ വരിനിൽക്കുന്നതും അദ്ദേഹം അപേക്ഷകളിൽ ഒപ്പിട്ട് നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇതോടെ എം.എൽ.എയുടെ ഈ നിലയിലുള്ള പെരുമാറ്റത്തിനെതിരെ നിയമസഭയിൽ രൂക്ഷമായി വിമർശനവുമായി മുഖ്യമന്ത്രി രേഖാ ഗുപ്ത രംഗത്തെത്തുകയായിരുന്നു. ഈ പ്രവർത്തി ലജ്ജാകരമാണെന്നും അനിൽ ഝാ വട്സിൻ്റെ നിയമസഭാ അംഗത്വം റദ്ദാക്കണമെന്നും രേഖാ ഗുപ്ത ആവശ്യപ്പെട്ടു “സ്ത്രീകൾ അവരുടെ രേഖകളിൽ ഒപ്പിടാൻ വരുമ്പോഴെങ്കിലും നിങ്ങൾ മാന്യമായി വസ്ത്രം ധരിക്കണം, ഒരു എംഎൽഎയുടെ ഭാഗത്തുനിന്നുള്ള ഇത്തരം മാന്യതയില്ലാത്ത പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ല. അദ്ദേഹത്തിൻ്റെ നിയമസഭാ അംഗത്വം റദ്ദാക്കണം,” ഡളി മുഖ്യമന്ത്രി സഭയിൽ ആവശ്യപ്പെട്ടു.

Also Read: Bengaluru Crime: ഭാര്യയ്ക്ക് അവിഹിതബന്ധം! ഹോട്ടലില്‍ മുറിയെടുത്ത് കുട്ടികളെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയില്‍

നിയമസഭാ സമ്മേളനത്തിനിടെ എ.എ.പി എം.എൽ.എ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായും രേഖാ ഗുപ്ത ആരോപിച്ചു. ഇതിൽ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു. താൻ മോശം ആംഗ്യങ്ങൾ കാണിച്ചതിന് വീഡിയോ തെളിവ് നൽകണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നുമായിരുന്നു അനിൽ ഝാ പിന്നീട് പ്രതികരിച്ചത്.

സ്ത്രീകൾക്ക് മുന്നിൽ ബനിയനും ഷോട്ട്സുമിട്ടിരുന്ന് രേഖകൾ ഒപ്പിട്ടുനൽകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. രേഖകൾ വായിച്ചുപോലും നോക്കാതെയാണ് എം.എൽ.എ ഒപ്പിട്ടു നൽകുന്നത് എന്നും വിദ്യാഭ്യാസമുള്ളവരുടെ പാർട്ടി എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്നുമുള്ള ഒരു എം.എൽ.എയുടെ പെരുമാറ്റമാണ് ഇതെന്നും കുറിച്ചുകൊണ്ടാണ് ഒരു എക്സ് യൂസർ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവവധി കമൻ്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. “എം.എൽ.എ റേപ്പൊന്നും ചെയ്തില്ലല്ലോ”, “കൊടും ചൂട് കാരണമാണ് ഈ വിധമുള്ള വസ്ത്രധാരണം” എന്നൊക്കെയാണ് ചിലരുടെ കമൻ്റുകൾ.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ

English Summary

Delhi Chief Minister Rekha Gupta heavily criticized AAP MLA Anil Jha Vats after a viral video showed him signing government documents for women while wearing only a vest and shorts. Demanding his dismissal, Gupta called the act shameful. The MLA denied further allegations of obscene gestures, demanding video proof.

Follow Us
Related Stories
‘ഡിസപ്പിയറിംഗ് ഫെയ്സസ്’; ഹിമാലയൻ ജീവിതങ്ങളെ ക്യാമറയിൽ പകർത്തി സദ്ഗുരു, ഫോട്ടോ എസ്സെ ബുക്ക് പ്രകാശനെ ചെയ്തു
MSE കൾക്ക് ഉയർന്ന മൂല്യം നൽകിയതിന് BEML Ltd. നെ അംഗീകാരം
Onam 2026 Special Train: കര്‍ണാടക-ഹൈദരാബാദില്‍ നിന്ന് ഓണം ട്രെയിനുകള്‍; റൂട്ടുകള്‍, ട്രെയിന്‍ നമ്പര്‍, തീയതി വിശദമായി
Bengaluru Crime: ഭാര്യയ്ക്ക് അവിഹിതബന്ധം! ഹോട്ടലില്‍ മുറിയെടുത്ത് കുട്ടികളെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയില്‍
Independence Day 2026: ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ചരിത്രമാകും; 80-ാം സ്വാതന്ത്ര്യദിനാഘോഷം വേറിട്ട പ്രമേയങ്ങളോടെ
സെൻട്രൽ സംസ്കൃത സർവകലാശാലയുടെ ആദരം: ബിഎപിഎസ് പണ്ഡിതൻ സ്വാമി ഭദ്രേശ്ദാസിന് ‘വേദാന്തവിദ്യാ-വിശ്വഗുരു’ പദവി
പഴങ്ങൾ കഴിക്കേണ്ട ശരിയായ സമയമേത്?
കുതിച്ചുയർന്ന് സ്വർണം, ലാഭത്തിൽ വാങ്ങാൻ 2 വഴിയുണ്ട്
ലക്ഷങ്ങള്‍ ലാഭമുണ്ടക്കാന്‍ പോസ്റ്റ് ഓഫീസ് എഫ്ഡികള്‍; ലാഭമേറെ
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു