Vishu Special Train Service: വിഷുവിന് നാട്ടിലെത്താം, ചെന്നൈയിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

Vishu Chennai - Thiruvananthapuram Special Trains: രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാനായി ചെന്നൈ എഗ്‌മൂർ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന്  ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

Vishu Special Train Service: വിഷുവിന് നാട്ടിലെത്താം, ചെന്നൈയിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

പ്രതീകാത്മക ചിത്രം

Updated On: 

08 Apr 2026 | 06:10 AM

വിഷു അവധിയിൽ മലയാളികൾക്ക് നാട്ടിലെത്താൻ ഇനി വിഷമിക്കേണ്ട. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാനായി ചെന്നൈ എഗ്‌മൂർ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന്  ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ സമയക്രമവും സ്റ്റോപ്പുകളുടെ വിവരങ്ങളും പുറത്തുവിട്ടു.

ചെന്നൈ – തിരുവനന്തപുരം നോർത്ത്

06115 ചെന്നൈ എ​ഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഏപ്രിൽ 10ന് രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സേലം, തിരുപ്പൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം വഴി പിറ്റേന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നോർത്തിൽ എത്തും.

തിരിച്ച്, ഏപ്രിൽ 15ന് വൈകിട്ട് 3.45ന് മടക്ക സർവീസും നടത്തും. ചെന്നൈയിൽ ഏപ്രിൽ 16ന് ഉച്ചയ്ക്ക് 11.45 എത്തിച്ചേരും. പത്ത് സ്ലീപ്പറും നാല് തേർഡ് എസിയും നാല് ജനറൽ കോച്ചുകളുമാണ് ഉള്ളത്.

ALSO READ: ഇനി ട്രെയിനുകൾക്ക് വേ​ഗത കൂടും, സിഗ്നലിങ് സംവിധാനം ശക്തമാകുന്നു

കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ

ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കുള്ള, ചെന്നൈ സെൻട്രൽ – കൊല്ലം ജം​ഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06119) ഏപ്രിൽ 15ന് വെളുപ്പിന് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. പാലക്കാട് വഴിയാണ് സർവീസ് നടത്തുന്നത്.

കൊല്ലം ജം​ഗ്ഷൻ – ചെന്നൈ സെൻട്രൽ എക്സ്പ്രസ് (06120) ഏപ്രിൽ 16ന് രാവിലെ 10.40ന് പുറപ്പെട്ട് പുലർച്ചെ 3.30ന് ചെന്നൈയിൽ എത്തുന്നതാണ്. 16 എസി കോച്ചുകളാണ് ഇതിലുള്ളത്.

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി