National Voters Day 2026: ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത് വോട്ടർമാർ: ദേശീയ വോട്ടർ ദിനത്തിൽ പ്രധാനമന്ത്രി
National Voters Day 2026 : ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ന്യൂഡൽഹി: ദേശീയ വോട്ടർ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത് വോട്ടർമാരാണെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു. . ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമാണ് ഈ ദിനമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ട സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വോട്ടർ ആകുക എന്നത് ഭരണഘടനാപരമായ ഒരു പദവി മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിലും വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും ഓരോ പൗരനും ശബ്ദം നൽകുന്ന കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്
Becoming a voter is an occasion of celebration!
Today, on #NationalVotersDay, penned a letter to MY-Bharat volunteers on how we all must rejoice when someone around us has enrolled as a voter. pic.twitter.com/zDBfNqQ6S2
— Narendra Modi (@narendramodi) January 25, 2026
ദേശീയ വോട്ടർ ദിനം
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായ ദിവസമായതിനാലാണ് ജനുവരി 25 ഇന്ത്യയിൽ ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നത്. ഭരണഘടന പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പ്, 1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. വോട്ടിംഗിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും, തിരഞ്ഞെടുപ്പ് കമ്മീഷനെ ആദരിക്കുന്നതിനും കൂടിയാണ് എല്ലാ വർഷവും ഈ തീയതിയിൽ ദേശീയ വോട്ടർ ദിനം ആഘോഷിക്കുന്നത്.
2011 ലാണ് ആദ്യമായി ദേശീയ വോട്ടർ ദിനം ആചരിച്ചത്. അതിനുശേഷം എല്ലാ വർഷവും ജനുവരി 25 ന് ഇത് ആഘോഷിക്കുന്നു. രാജ്യമെമ്പാടും വിവിധ ബോധവൽക്കരണ പരിപാടികൾ, സത്യപ്രതിജ്ഞാ പരിപാടികൾ, വോട്ടർ രജിസ്ട്രേഷൻ ഡ്രൈവുകൾ എന്നിവ ഈ ദിവസം സംഘടിപ്പിക്കുന്നു