VIDEO: ഡൽഹി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമം; യുവാവിനെ കീഴ്പ്പെടുത്തി സി.ഐ.എസ്.എഫ്

CISF Nab Haryana Man Trying to Forcibly Enter Delhi Airport Terminal 3: സുരക്ഷാ പരിശോധനകൾ മറികടന്ന് യുവാവ് ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ സി.ഐ.എസ്.എഫ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രവേശന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും, അവരെ ബലമായി തള്ളിമാറ്റി യുവാവ് മുന്നോട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്

VIDEO: ഡൽഹി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമം; യുവാവിനെ കീഴ്പ്പെടുത്തി സി.ഐ.എസ്.എഫ്

സി.ഐ.എസ്.എഫ് എക്സിൽ പങ്കുവച്ച വീഡിയോയിൽ നിന്നും

Updated On: 

19 Nov 2026 | 10:08 AM

ന്യൂഡൽഹി: മതിയായ യാത്രാരേഖകളില്ലാതെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം മൂന്ന് മണിയോടെ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ അതിവേഗം ഇടപെട്ട് പിടികൂടിയ ഇയാൾ ഹരിയാന സ്വദേശിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം വിശദമായ ചോദ്യം ചെയ്യലിനായി യുവാവിനെ ഡൽഹി പോലീസിന് കൈമാറി.

സുരക്ഷാ പരിശോധനകൾ മറികടന്ന് യുവാവ് ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ സി.ഐ.എസ്.എഫ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രവേശന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും, അവരെ ബലമായി തള്ളിമാറ്റി യുവാവ് മുന്നോട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉദ്യോഗസ്ഥരെ വെട്ടിച്ച് ടെർമിനലിനുള്ളിലേക്ക് കടന്ന ഇയാൾക്ക് പക്ഷേ ഏതാനും മീറ്ററുകൾ മാത്രം മുന്നോട്ട് നീങ്ങാനെ കഴിഞ്ഞൊള്ളു. ഉടൻ തന്നെ ആയുധധാരിയായ മറ്റൊരു സി.ഐ.എസ്.എഫ് ജവാൻ സഹപ്രവർത്തകനൊപ്പം ചേർന്ന് യുവാവിനെ പിടികൂടി കീഴ്പ്പെടുത്തുകയായിരുന്നു.

സി.ഐ.എസ്.എഫ് എക്സിൽ പങ്കുവച്ച വീഡിയോ

ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഗേറ്റിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ അസാധാരണമായ ജാഗ്രതയും വേഗത്തിലുള്ള പ്രതികരണവുമാണ് വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാനുള്ള യുവാവിൻ്റെ ശ്രമം പരാജയപ്പെടുത്തിയത് എന്ന് സി.ഐ.എസ്.എഫ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ക്വിക്ക് റിയാക്ഷൻ ടീം അംഗങ്ങളുടെ സമയോചിതമായ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ യുവാവിനെ തടഞ്ഞുനിർത്താൻ സേനയ്ക്ക് സാധിച്ചു എന്നും ഇതുവഴി വിമാനത്താവളത്തിലേക്കുള്ള അനധികൃത പ്രവേശനം തടയാനും സുരക്ഷാ വീഴ്ച ഒഴിവാക്കാനും കഴിഞ്ഞുവെന്നും സി.ഐ.എസ്.എഫ് അധികൃതർ കൂട്ടിച്ചേർത്തു.

Also Read: ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു; എ.എസ്‌.ഐയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് വനിതാ ഹെഡ് കോൺസ്റ്റബിളും സംഘവും

പിടിയിലായ യുവാവിൽ നിന്ന് പോലീസ് ഒരു ബാഗ് കണ്ടെടുത്തതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബാഗ് പരിശോധിച്ചതിൽ തിരിച്ചറിയൽ രേഖകൾ, ഒരു മൊബൈൽ ഫോൺ, വിദ്യാഭ്യാസ-കായിക സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഉന്നത വിദ്യാഭ്യാസത്തിനും വിവിധ തൊഴിൽ റിക്രൂട്ട്മെൻ്റുകൾക്കുമുള്ള അപേക്ഷാ ഫോമുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. മതിയായ യാത്രാരേഖകളില്ലാതെ എന്തിനാണ് ഇയാൾ ബലമായി വിമാനത്താവളത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. യുവാവിനെ ഡൽഹി പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

English Summary

CISF personnel swiftly apprehended a Haryana man who tried to forcibly enter Delhi’s IGI Airport Terminal 3 without travel documents, averting a security breach.

Loading...
Unable to load recommendations.
Follow Us
Related Stories
ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു; എ.എസ്‌.ഐയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് വനിതാ ഹെഡ് കോൺസ്റ്റബിളും സംഘവും
Indus Water: ‘വെള്ളം തൊട്ടാൽ കൈ വെട്ടും’; ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാക് മന്ത്രി ഡൽഹിയിലെത്തുന്നു
തെരുവോരത്ത് കിടക്കുകയായിരുന്നയാളെ കയ്യും കാലും കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തി; നില ഗുരുതരം
Vehicle Insurance: ഇൻഷുറൻസ് ഇല്ലെങ്കിൽ ടോൾ പ്ലാസയിൽ പിടിവീഴും! പുതിയ സംവിധാനം വരുന്നു
Chennai Metro: ചെന്നൈ മെട്രോ ഫേസ് 2: കോറിഡോർ 4 പദ്ധതിയിൽ പുതിയ നീക്കം
Kulgam Encounter Update: കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട് സുരക്ഷാസേനയുടെ വലയിലായെന്ന് സൂചന
മുടി വളരാൻ 'മാജിക് വെള്ളം', ഉപയോഗിക്കേണ്ടത് ഇങ്ങനെ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ