‘വിദ്യാർത്ഥികളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ട്’, വിവാദങ്ങളിൽ പ്രതികരിച്ച് ധർമ്മേന്ദ്ര പ്രധാൻ
Dharmendra Pradhan On Neet Exam Issue: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരത്ത് പകരം വിഷയത്തെ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിനിടെ പ്രശ്നങ്ങളുണ്ടാക്കാൻ വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടിയും. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധർണ്ണ നടത്താൻ അവർ തീരുമാനിച്ചത്. വിഷയത്തിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജനാധിപത്യപരമായ ചർച്ചയേക്കാൾ രാഷ്ട്രീയ പ്രകടനത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് വാർത്തകളിൽ ഇടംപിടിക്കുക എന്നതായിരുന്നു.
Also Read: ‘രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ല’ പ്രതിപക്ഷ നേതാവിനെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
നീറ്റ് പരീക്ഷാ വിഷയത്തിൽ പാർലമെൻ്റിൽ ചർച്ച നടത്താനും യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പരിഹരിക്കാനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. അരാജകത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് അവർക്ക് ലഭിക്കേണ്ടത് എന്നും അദ്ദേഹം പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സിലൂടെ പ്രതികരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ എക്സ് പോസ്റ്റ്
LoP Shri @RahulGandhi and @INCIndia continue to shamelessly exploit students as political tools to manufacture disruption during the Monsoon Session of Parliament.
Shri @RahulGandhi and @INCIndia chose to stage a dharna outside the Hon’ble Prime Minister’s residence , causing…
— Dharmendra Pradhan (@dpradhanbjp) July 21, 2026
English Summary
Union Education Minister Dharmendra Pradhan has responded to the protests and controversies surrounding the NEET-UG exam. He stated that Rahul Gandhi is using students for political gain instead of trying to resolve the issue.