West Bengal: എസ്ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, തൃണമൂലിന് തിരിച്ചടിയോ?

West Bengal SIR Controversy: പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലീം സമുദായത്തിലുള്ളവരാണെന്നാണ് വിവരം. നന്ദിഗ്രാം പോലെയുള്ള മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും മുസ്ലീങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറഞ്ഞു. തുടർച്ചയായ നാലാം ഭരണമാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്ക്കാരങ്ങൾ ഇത്തവണ തിരിച്ചടിയായേക്കും.

West Bengal: എസ്ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, തൃണമൂലിന് തിരിച്ചടിയോ?

West Bengal Election

Edited By: 

Arun Nair | Updated On: 28 Apr 2026 | 07:47 PM

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 91 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി റിപ്പോർട്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായാണ് നടപടി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഇത്രയധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺ​ഗ്രസാണ് പശ്ചിമ ബംഗാളിൽ വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം (സിപിഎം) അവസാനിപ്പിച്ചാണ് തൃണമൂൽ കോൺ​ഗ്രസ് അധികാരത്തിൽ എത്തിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ‌ അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായ നാലാം ഭരണമാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്ക്കാരങ്ങൾ ഇത്തവണ തിരിച്ചടിയായേക്കും.

ALSO READ: പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ബക്കറ്റിൽ മുക്കിക്കൊന്നു; മരണം ഉറപ്പാക്കാൻ തറയിലടിച്ചു

പശ്ചിമ ബം​ഗാളിൽ ഭരണം പിടിച്ചടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആർ ജി കാർ ആശുപത്രിയിലെ കൊലപാതകത്തെ തുടർന്ന് മമത ബാനർജിക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകെ ഉയർന്നിരുന്നത്. ഇത് നേട്ടമാക്കി വോട്ടിലേക്ക് ഏത് വിധേനെയും ബിജെപിയുടെ നീക്കം. ഇരയാക്കപ്പെട്ട യുവതിയുടെ മാതാവിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

വോട്ടർ പട്ടിക പരിഷ്കരണം

അതേസമയം, വോട്ടർ പട്ടിക പരിഷ്കരണം വലിയ വിവാദമാവുകയാണ്. പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലീം സമുദായത്തിലുള്ളവരാണെന്നാണ് വിവരം. നന്ദിഗ്രാം പോലെയുള്ള മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും മുസ്ലീങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറഞ്ഞു. അതിനിടയിൽ ബംഗാളിലെ ഇത്തരം പ്രശ്നങ്ങൾ വാർത്തകളിൽ ഇടം നേടിയതോടെ കേരളത്തിലെ അതിഥി തൊഴിലാളികളും ബംഗാളിലേക്ക് പോവുകയാണ്. ഇതോടെ കേരളത്തിലെ നിർമ്മാണ- കാർഷിക മേഖലകൾ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ