ജനപ്രതിനിധിയാകാൻ പ്രായപരിധി 21, നിയമം പാസാക്കാൻ തെലങ്കാന
ആഗസ്റ്റ് ആദ്യവാരം പ്രത്യേക പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ 18 വയസ്സ് തികഞ്ഞവർക്ക് ജനപ്രതിനിധിയാകാനും, രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരെയാകാനും നിയമപരമായ അവകാശമുണ്ട്. സിംഗപ്പൂരിൽ 21 വയസ്സ് കഴിഞ്ഞ ഏതൊരു പൗരനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് വരെ എത്താൻ അർഹതയുണ്ട്. ലോക്‌സഭയിൽ ഇതിനായി ബിൽ പാസാക്കിയെടുക്കാൻ പാർട്ടി മുൻകൈ എടുക്കുമെന്നും. ഇതിനായി കോൺഗ്രസ്സ് നേതാക്കളെ കാണും.
ഹൈദരബാദ്: ജനപ്രതിനിധിയാകാനുള്ള പ്രായപരിധി 21 ആയി കുറയ്ക്കാൻ തെലങ്കാന സർക്കാർ. ഇതിനായി ഓഗസ്റ്റ് ആദ്യവാരം തെലങ്കാന നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലവിൽ രാജ്യത്ത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. രാജ്യസഭയിലേക്കും കൗൺസിലുകളിലേക്കും ഇത് 30 വയസ്സുമാണ്. എന്നാൽ വിദേശ രാജ്യങ്ങളിലെ സാഹചര്യം ഇതിലും വ്യത്യസ്തമാണെന്ന് രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ 18 വയസ്സ് തികഞ്ഞവർക്ക് ജനപ്രതിനിധിയാകാനും, രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരെയാകാനും നിയമപരമായ അവകാശമുണ്ട്.സിംഗപ്പൂരിൽ 21 വയസ്സ് കഴിഞ്ഞ ഏതൊരു പൗരനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് വരെ എത്താൻ അർഹതയുണ്ട്.
സംസ്ഥാന നിയമ സഭയിൽ പ്രമേയം പാസാക്കുന്നതിന് പുറമെ, വിഷയത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനായി പാർലമെൻ്റിലും സമ്മർദ്ദം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ലോക്‌സഭയിൽ ഇതിനായി ബിൽ പാസാക്കിയെടുക്കാൻ പാർട്ടി മുൻകൈ എടുക്കുമെന്നും രേവന്ത് റെഡ്ഡി ഉറപ്പുനൽകി. പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലേസ് റോഡിലെ ഇന്ദിരാഗാന്ധി പ്രതിമ വരെ കോൺഗ്രസ് സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു
രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം നൽകുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ഉദ്ദേശ്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് പറഞ്ഞു. 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ചപ്പോൾ, പി വി നരസിംഹറാവു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 ൽ നിന്ന് 21 വർഷമായി കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
21 വയസ്സുള്ളവർ മന്ത്രിമാരായാൽ ഇന്ത്യയുടെ ഭാവി മാറും
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇതേ തത്വം ബാധകമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, 21 വയസ്സിൽ സിവിൽ സർവ്വീസിൽ ചേരാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കുമെങ്കിൽ, തി രഞ്ഞെടുപ്പിൽ മത്സരിക്കാൻ 25 വയസ്സ് വരെ കാത്തിരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
English Summary
Telangana CM Revanth Reddy says government is going to Reduce the age of Election Contesting. from 25 to 21. Comparing other nations India’s Election Contesting age to Legislative Assembly and Parliament is 25.