AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 4 ഇന്ത്യക്കാർ

Ship With 4 Indian Nationals Attacked in Odesa: 2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാകുന്ന കരിങ്കടലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ഒഡേസ. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ മറ്റൊരു ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു

ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 4 ഇന്ത്യക്കാർ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 26 Jul 2026 | 02:53 PM

ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യാക്കാരിൽ രണ്ട് പേർ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ നിരന്തര ശ്രമങ്ങൾ നടത്തിവരികയാണെന്നും എംബസി വ്യക്തമാക്കി ശനിയാഴ്ചയാണ് ‘എം.വി എ.ജി.എൻ റാഗ്നർ’ എന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.

2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാകുന്ന കരിങ്കടലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ഒഡേസ. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ മറ്റൊരു ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റഷ്യയിലെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കരിങ്കടലിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇൻഷുറൻസ് പരിരക്ഷയും അടിയന്തര സംവിധാനങ്ങളും ഉൾപ്പെടെയുള്ള അധിക മുൻകരുതലുകൾ എടുക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. യുദ്ധം കാരണം ഈ പ്രദേശത്തെ സുരക്ഷാ സാഹചര്യം ഏറെ സങ്കീർണ്ണമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Also Read: West Asia Conflict: ഇറാനിൽ ട്രംപിന്റെ യു-ടേൺ, 13 ദിവസത്തെ ആക്രമണത്തിന് ശേഷം പിന്മാറ്റം

“കരിങ്കടലിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾ വലിയ സുരക്ഷാ ഭീഷണികളാണ് നേരിടുന്നത്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു,” മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ മുതൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിലാണ് അഞ്ച് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായത്.

ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുക

സംഘർഷബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ജോലി ചെയ്യാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാർ നിലവിലെ സുരക്ഷാ ഭീഷണികൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ അത് സ്വീകരിക്കാവൂ എന്ന് സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യാൻ തീരുമാനിക്കുന്ന നാവികർ അതീവ ജാഗ്രത പാലിക്കണം.

കപ്പൽ സഞ്ചരിക്കുന്ന റൂട്ട്, സുരക്ഷാ ക്രമീകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ എന്നിവയെ കുറിച്ച് തൊഴിലുടമകളിൽ നിന്നോ റിക്രൂട്ട്‌മെൻ്റ് ഏജൻസികളിൽ നിന്നോ കപ്പൽ ഓപ്പറേറ്റ് ചെയ്യുന്നവരിൽ നിന്നോ കൃത്യമായി വിവരങ്ങൾ ശേഖരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

അടിയന്തര സഹായങ്ങൾക്ക്

സഹായം ആവശ്യമുള്ള നാവികർക്ക് ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായോ കോൺസുലേറ്റുകളുമായോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

ഇന്ത്യൻ എംബസി, റഷ്യ: +7 9652773414

ഇന്ത്യൻ എംബസി, ഉക്രെയ്ൻ: +38 0933559958

English Summary

A commercial ship, MV AGN Ragnar, was attacked in Ukraine’s Odesa port. Of the four Indians on board, two are confirmed safe, while two remain missing. Following a recent surge in such attacks that claimed five Indian lives, the Indian government issued a strict security advisory for Black Sea seafarers.

Follow Us