പുസ്തകമെഴുതാൻ കാരണം കുടുംബത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ; മനസ്സുതുറന്ന് സോണിയാഗാന്ധി

Sonia Gandhi Unveils Memoir 'Belonging': കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാഗാന്ധി തന്റെ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലൗ' എന്ന പുസ്തകം തിങ്കളാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രകാശനം ചെയ്തു. തന്റെ കുടുംബത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായും യാഥാർത്ഥ്യം തുറന്നുകാട്ടാനുമാണ്‌ താൻ ഈ പുസ്തകം എഴുതിയതെന്ന്‌ സോണിയാഗാന്ധി.

പുസ്തകമെഴുതാൻ കാരണം കുടുംബത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ; മനസ്സുതുറന്ന് സോണിയാഗാന്ധി

രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി തൻ്റെ ഓർമ്മക്കുറിപ്പുകളുടെ പകർപ്പുകൾ പ്രദർശിപ്പിക്കുന്നു

Updated On: 

16 Nov 2026 | 10:25 PM

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാഗാന്ധി തന്റെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകം തിങ്കളാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രകാശനം ചെയ്തു. തന്റെ കുടുംബത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായും യാഥാർത്ഥ്യം തുറന്നുകാട്ടാനുമാണ്‌ താൻ ഈ പുസ്തകം എഴുതിയതെന്ന്‌ സോണിയാഗാന്ധി വ്യക്തമാക്കി. തന്റെ കുടുംബത്തെക്കുറിച്ചും, ഭർത്താവിന്റെ അമ്മ, ഭർത്താവ്, മകൻ, മകൾ, പിന്നെ തന്നെക്കുറിച്ചും ഒക്കെ ഒരുപാട് കാര്യങ്ങൾ പറയപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ ഭൂരിഭാഗവും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി.

“നമ്മൾ യഥാർത്ഥത്തിൽ എങ്ങനെയുള്ളവരാണെന്നതുമായി ഇതിന് ഒരു ബന്ധവുമില്ല. ആളുകൾ നമ്മളെക്കുറിച്ച് പല കഥകളും കെട്ടിച്ചമയ്ക്കുന്നു, അസത്യങ്ങൾ പ്രചരിപ്പിക്കുന്നു, വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നു. ഇവയൊന്നും സത്യവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. അതുകൊണ്ട്, എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനും, എന്റെ കുടുംബത്തെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാനും ഇതൊരു അവസരമായിരിക്കുമെന്ന് ഞാൻ കരുതി. ഒരുപക്ഷേ, എന്റെ കഥ കേൾക്കാൻ ആളുകൾ തയ്യാറായേക്കാം”-സോണിയാ ഗാന്ധി പറഞ്ഞു.

രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു

നവംബർ 10-ന് പുറത്തിറങ്ങിയ ‘ബിലോങ്ങിംഗ്’ (Belonging) എന്ന പുസ്തകം, ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. വിവാഹശേഷം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ വീടുകളുമായി പൊരുത്തപ്പെടാൻ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്നതുമായി പുസ്തകത്തെ അവർ താരതമ്യം ചെയ്തു.

Also Read: ഫിലിപ്പീനീസ് പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി; ഗാലാ ഡിന്നറിലും രാമായണ അവതരണത്തിലും പങ്കെടുത്തു

“ഇന്ത്യയിലെ ഒട്ടനവധി യുവതികളുടെ അവസ്ഥ ഇതുതന്നെയാണെന്ന് എനിക്ക് തോന്നുന്നു. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തുമ്പോൾ, അവിടുത്തെ രീതികളുമായി അവർ പൊരുത്തപ്പെടേണ്ടി വരുന്നു. തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ നിന്നും സാമൂഹിക ചുറ്റുപാടിൽ നിന്നും വന്ന എനിക്ക് ഇത് കൂടുതൽ പ്രയാസകരമായിരുന്നിരിക്കാം. എന്നാൽ ഇന്ത്യൻ യുവതികൾക്കും ഇത് അത്രതന്നെ പ്രയാസകരമായിരിക്കും. അംഗീകരിക്കപ്പെടാൻ അവർക്ക് വളരെയധികം പരിശ്രമിക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ‘ബിലോങ്ങിംഗ്’ എന്ന പേര് നൽകിയത്”-അവർ പറഞ്ഞു.

നിങ്ങൾ ഒരു പുറത്തുനിന്നുള്ള വ്യക്തിയാകുമ്പോൾ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്ന തോന്നൽ ഉണ്ടാകും. എപ്പോഴും ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയായ രീതിയിലല്ലെന്നും തോന്നും. അതിനാൽ, മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനും, ഒടുവിൽ അവരുടെ ഭാഗമായിത്തീരാനും നടത്തുന്ന ശ്രമമാണിതെന്ന് പുസ്‌കത്തിന്റെ തലക്കെട്ടിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സോണിയാ ഗാന്ധി വ്യക്തമാക്കി.

വായനക്കാരുടെ സ്വീകരണം

വായനക്കാരില്‍ നിന്ന് ലഭിച്ച സ്വീകരണത്തെക്കുറിച്ചും സോണിയ സംസാരിച്ചു. ജനങ്ങളുടെ സ്നേഹം തന്നെ വല്ലാതെ സ്പർശിച്ചുവെന്നും, ചില വിമർശനങ്ങൾ വളരെ മോശമായിരുന്നെങ്കിലും മറ്റുചിലത് ആത്മാർത്ഥതയുള്ളവയായിരുന്നു എന്നും പറഞ്ഞു. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രിമാരായ ഹേമന്ത് സോറൻ, ഒമർ അബ്ദുല്ല, ഡി.കെ. ശിവകുമാർ, വിജയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

English Summary

Sonia Gandhi launched her new memoir, Belonging: A Journey of Love, in New Delhi. She wrote the book to share the truth about her family amid false stories. The memoir has already sold over 200,000 copies in under a week. At the event, she also reflected on adjusting to Indian culture and her romance with Rajiv Gandhi.

Loading...
Unable to load recommendations.
Follow Us
Related Stories
ഫിലിപ്പീനീസ് പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി; ഗാലാ ഡിന്നറിലും രാമായണ അവതരണത്തിലും പങ്കെടുത്തു
Amitabh Bachchan: “ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ടൊന്നും കാര്യമില്ല, 200 പേർ മുംബൈയിലുണ്ട്’; അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി
വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ
Bilkis Bano Case: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു
Adhav Arjuna: 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു! തമിഴ്നാട് കായിക മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു
Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?