Viral Video: കുട്ടിക്ക് ചികിത്സ നിഷേധിച്ചു, പിതാവിനെ അടിച്ച് വനിതാ ഡോക്ടർ; വീഡിയോ വൈറൽ

Woman Doctor Slaps Patient's Father: രോ​ഗബാധിതയായ മകൾക്ക് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് തർക്ക് ആരംഭിച്ചത്. വീഡിയോ വൈറലായതോടെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Viral Video: കുട്ടിക്ക് ചികിത്സ നിഷേധിച്ചു, പിതാവിനെ അടിച്ച് വനിതാ ഡോക്ടർ; വീഡിയോ വൈറൽ

രോ​ഗിയുടെ പിതാവിനോട് ഡോക്ടർ മോശമായി പെരുമാറുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്

Published: 

28 Oct 2025 | 11:53 AM

അഹമ്മദാബാദ്: രോ​ഗിയുടെ പിതാവിനെ മർദ്ദിച്ച് വനിതാ ഡോക്ടർ. അഹമ്മദാബാദിലെ സോള സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒക്ടോബർ 26നാണ് സംഭവം നടന്നത്. വനിതാ ഡോക്ടർ ഇയാളെ അടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിച്ചത്. വീഡിയോ വൈറലായതോടെ ആശുപത്രിക്കും ഡോക്ടറുടെ സമീപനത്തെക്കുറിച്ചും വ്യാപക വിമർശനമാണ് ഉയരുന്നത്.

ആഷിക് ഹരിഭായ് ചാവ്ഡ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്. രോ​ഗബാധിതയായ മകൾക്ക് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് തർക്ക് ആരംഭിച്ചത്. ഡോക്ടറുടെ മോശം പെരുമാറ്റം ഫൊണിൽ പകർത്താൻ ശ്രമിച്ചതോടെ ആഷികിനോട് ഇവർ ദേഷ്യപ്പെടുകയും മുകത്തടിക്കുകയും ചെയ്തു.

Also Read: ദേ വന്നു, ദാ പോയി; രണ്ടായിരം കോടി രൂപയല്ലേ ആ പോയത്‌ !

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നെങ്കിലും, അയാൾ അക്രമം തടയാൻ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുട്ടിയോട് മോശമായി പെരുമാറിയതായും അയാൾ അരോപിക്കുന്നുണ്ട്. വൈറലായ വീഡിയോയിൽ അവർ ആഷികിനോട് മോശമായി പെരുമാറുന്നതും ഫോൺ മാറ്റാൻ ആവശ്യപ്പെടുന്നതും കാണാം.

വീഡിയോ വൈറലായതോടെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അവരെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു. ഒരു രോഗിക്കോ കുടുംബാംഗത്തിനോ എതിരായ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് നിരവധി ആളുകൾ കണൻ്റ് ചെയ്തു. എന്നാൽ വീഡിയോയിലുള്ളത് സത്യമാണോ എന്നും, യഥാർത്ഥ സാഹചര്യം അതിൽ പകർന്നിട്ടുണ്ടാകില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് സോള സിവിൽ ആശുപത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ