Special Parliament Session : വനിതാ സംവരണം, മണ്ഡല പുനർ നിർണയം പ്രത്യേക പാർലമെൻ്റ് യോഗം

Women Reservation Bill In Lok Sabha: 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിയാണ് വനിതാ സംവരണ ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൻ്റെ വിലയിരുത്തൽ. ആകെ സീറ്റുകളുടെ എണ്ണം മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്ന കാര്യം ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനമാകൂ. പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കും.

Special Parliament Session : വനിതാ സംവരണം, മണ്ഡല പുനർ നിർണയം പ്രത്യേക പാർലമെൻ്റ് യോഗം

Lokh Sabha

Edited By: 

Arun Nair | Updated On: 16 Apr 2026 | 08:27 AM

ന്യൂഡൽ​ഹി: വനിതാ സംവരണ ബില്ല്, മണ്ഡല പുനർ നിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻ്റ് യോഗം ഇന്ന് ചേരും. വനിതാ സംവരണ ബില്ല് ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. എന്നാൽ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനാണ് വനിതാ സംവരണ ബില്ല് കൊണ്ടുവരുന്നത്.

2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിയാണ് വനിതാ സംവരണ ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൻ്റെ വിലയിരുത്തൽ. ആകെ സീറ്റുകളുടെ എണ്ണം മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്ന കാര്യം ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനമാകൂ.

ALSO READ: മണ്ഡല പുനര്‍നിര്‍ണ്ണയം; സീറ്റുകളുടെ എണ്ണം എങ്ങനെ വര്‍ധിക്കും? കേരളത്തിന് കിട്ടുന്നത് എത്ര?

50 ശതമാനം സീറ്റ് വർധന എന്ന ഫോർമുല സംസ്ഥാനങ്ങൾക്കായി കേന്ദ്രം മുന്നോട്ടുവക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. നിലവിൽ 20 ആണ് സീറ്റുകളുടെ എണ്ണം. എന്നാൽ ഇതിനെയും എതിർക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കും.

ബില്ല് മണ്ഡല പുനർ നിർണ്ണയം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സംവരണ ബില്ലിലൂടെ വനിതകളെ ശാക്തീകരിക്കാനല്ല സർക്കാർ ലക്ഷ്യം ഇടുന്നതെന്നും ഉത്തരേന്ത്യയിലെ സീറ്റുകൾ കൂട്ടി അധികാരത്തിലിരിക്കാൻ സർക്കാർ ഇത് മറയാക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്ല് പാസ്സാക്കാൻ 360 അംഗങ്ങളാണ് അനുകൂലിക്കേണ്ടത്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ