AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidakam 2026: കർക്കടകത്തിൽ എപ്പോൾ കഴിക്കണം? സമയം തെറ്റിയാൽ അമൃതും വിഷം; കൃത്യമായ സമയക്രമം ഇതാ

Karkidaka Month Food Eating Timings: ആയുർവേദ ശാസ്ത്രങ്ങൾ പ്രകാരം സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം നമ്മുടെ ശരീരത്തിലെ 'ജഠരാഗ്നി' (ദഹനശക്തി) ഏറ്റവും മോശം അവസ്ഥയിലാകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ, ഈ മാസത്തിൽ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്. ഭക്ഷണസമയം തെറ്റിയാൽ നല്ല ആഹാരണമാണെങ്കിൽ പോലും ശരീരത്തിൽ വിഷാംശമായി മാറാൻ സാധ്യതയുണ്ട്.

Karkidakam 2026: കർക്കടകത്തിൽ എപ്പോൾ കഴിക്കണം? സമയം തെറ്റിയാൽ അമൃതും വിഷം; കൃത്യമായ സമയക്രമം ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 26 Jul 2026 | 11:32 AM

ഇപ്പോഴത്തെ കാലവസ്ഥ മാറിമറിഞ്ഞിട്ടാണെങ്കിലും പണ്ട് കർക്കടക മാസം എന്നാൽ മഴക്കാലത്തിന്റെയും രോഗങ്ങളുടെയും കാലമായിരുന്നു. ആയുർവേദ ശാസ്ത്രങ്ങൾ പ്രകാരം സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം നമ്മുടെ ശരീരത്തിലെ ‘ജഠരാഗ്നി’ (ദഹനശക്തി) ഏറ്റവും മോശം അവസ്ഥയിലാകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ, ഈ മാസത്തിൽ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്. ഭക്ഷണസമയം തെറ്റിയാൽ നല്ല ആഹാരണമാണെങ്കിൽ പോലും ശരീരത്തിൽ വിഷാംശമായി മാറാൻ സാധ്യതയുണ്ട്. കർക്കടക മാസത്തിൽ പാലിക്കേണ്ട കൃത്യമായ ഭക്ഷണ സമയക്രമവും ശീലങ്ങളും നമുക്ക് മനസ്സിലാക്കാം.

ALSO READ: കർക്കിടകത്തിൽ മുക്കൂറ്റി ചന്ദനം തൊടുന്നത് എന്തിന്? അറിയാം രഹസ്യം

പ്രഭാതഭക്ഷണം

പലരും തിരക്കിട്ട ജീവിതരീതിയ്ക്കിടെ രാവിലത്തെ ഭക്ഷണം കഴിക്കാൻ തന്നെ മടിക്കാറുണ്ട്. എന്നാൽ കർക്കിടക മാസത്തിൽ രാവിലെ 8:30-ന് മുൻപായി പ്രാതൽ കഴിക്കണമെന്നാണ് ആയുർവേദം പറയുന്നത്. ഇത് ഈ സമയത്ത് മാത്രമല്ല, എപ്പോഴും ശീലമാക്കുന്നതും നല്ലതാണ്. സൂര്യനുദിച്ചു കഴിഞ്ഞാലും രാവിലെ ദഹനശക്തി കുറവായിരിക്കും. അതിനാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ. എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ, തണുത്ത ആഹാരങ്ങൾ, ചായയ്ക്കൊപ്പം കടിയായി കഴിക്കുന്ന എണ്ണക്കടികൾ ഇവയെല്ലാം ഈ സമയത്ത് ഒഴിവാക്കണം.

ഉച്ചഭക്ഷണം

നമ്മൾ ഉച്ചയ്ക്ക് 1:30-ന് മുൻപായി ഉച്ചഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ദിവസത്തിൽ ജഠരാഗ്നി ഏറ്റവും ശക്തമായിരിക്കുന്നത് ഉച്ചസമയത്താണ്. അതിനാൽ ദിവസത്തിലെ പ്രധാന ഭക്ഷണം ഈ സമയത്ത് കഴിക്കാം. ഉച്ചയ്ക്ക് വയറു നിറയെ കഴിക്കാമെങ്കിലും അമിതഭക്ഷണം ഒഴിവാക്കുക. ഉണക്കമീൻ, ദഹിക്കാൻ പ്രയാസമുള്ള മാംസാഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക.

സന്ധ്യാസമയവും രാത്രിഭക്ഷണവും

രാത്രി ഭക്ഷണം സൂര്യനസ്തമിച്ച് ഉടൻ തന്നെ ഏകദേശം വൈകുന്നേരം 7:30-ന് മുൻപായി കഴിക്കുന്നതാണ് എപ്പോഴും നല്ലത്. സൂര്യനസ്തമിക്കുന്നതോടെ ശരീരത്തിലെ ദഹനപ്രക്രിയ വളരെ മന്ദഗതിയിലാകും. വൈകി കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ വയറ്റിൽ കിടന്ന് ഗ്യാസ്, അസിഡിറ്റി, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. രാത്രിയിലെ ചോറ്, അമിതമായി എണ്ണയും മസാലയും ചേർത്ത വിഭവങ്ങൾ, തൈര് എന്നിവ വേണ്ടെന്ന് വയ്ക്കുക.

കർക്കടകത്തിൽ അറിയേണ്ടത്

കിടക്കുന്നതിന് മുൻപ്: രാത്രി ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 2 മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാൻ പാടുള്ളൂ. അല്ലാത്തപക്ഷം ദഹനപ്രക്രിയയെ ഇത് കാര്യമായി ബാധിച്ചേക്കാം.

ഉച്ചയുറക്കം അരുത്: കർക്കടക മാസത്തിൽ ഉച്ചയ്ക്ക് ഉറങ്ങുന്നത് കഫക്കെട്ടിനും ദഹനക്കേടിനും കാരണമാകും. അതിനാൽ ഈ ശീലം വേണ്ടെന്ന് വയ്ക്കാം

വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയത്: ചുക്ക്, കുരുമുളക്, തുളസി, ഏലക്ക, അല്ലെങ്കിൽ രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം മാത്രം ചെറുചൂടോടെ കുടിക്കുക.

പഴകിയ ഭക്ഷണം ഒഴിവാക്കുക: ഫ്രിഡ്ജിൽ വെച്ച തണുത്ത ഭക്ഷണങ്ങളും തലേദിവസത്തെ ബാക്കി ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

English Summary:

Discover the correct food timings and daily Ayurvedic diet rules for Karkidaka masam. Learn how to align your meal schedule with monsoon digestion to boost immunity and health.

Follow Us