Crime News: ഭർത്താവുമായി വഴക്ക്; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന് അമ്മ ജീവനൊടുക്കി
Mother Poisons Baby and Kill Herself: മാതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കപതയായിരുന്നു. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Sushma
ഹൈദരാബാദ്: പത്ത് മാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. 27കാരിയായ സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. ഹൈദരാബാദിലെ മീർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.
ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി തന്റെ മാതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കപതയായിരുന്നു. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് സംഭവം. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. നാല് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനു മൊഴി നൽകി. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
Also Read:സ്ത്രീ സൗഹൃദ നഗരങ്ങളിൽ ബെംഗളൂരു ഒന്നാമത്; പട്ടികയിൽ തിരുവനന്തപുരവും
ഇതിനു പിന്നാലെയാണ് ഷോപ്പിങ്ങിനെന്ന് പറഞ്ഞ് യുവതി കുട്ടിയുമായി അമ്മ ലളിത താമസിക്കുന്ന വീട്ടിലെത്തിയത്. ഇതിനു പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച് കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
രാത്രി 9.30ഓടെ ഭാര്യയേയും കുഞ്ഞിനേയും കാണാതായതോടെ ലളിതയുടെ വീട്ടിലെക്ക് യശ്വന്ത് എത്തുകയായിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് പൂട്ടിയത് കണ്ടു. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)