AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yusuf Pathan: മുസ്ലിം പള്ളി ഗംഭീരമെന്ന് യൂസുഫ് പത്താൻ; പള്ളിയല്ല, അമ്പലമാണെന്ന് ബിജെപി

Yusuf Pathan vs BJP Over Adina Mosque: യൂസുഫ് പത്താൻ്റെ അദീന പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദം. അത് പള്ളിയല്ല, അമ്പലമാണെന്ന ബിജെപിയുടെ അവകാശവാദമാണ് ചർച്ചയാവുന്നത്.

Yusuf Pathan: മുസ്ലിം പള്ളി ഗംഭീരമെന്ന് യൂസുഫ് പത്താൻ; പള്ളിയല്ല, അമ്പലമാണെന്ന് ബിജെപി
യൂസുഫ് പത്താൻImage Credit source: Yusuf Pathan X
abdul-basith
Abdul Basith | Updated On: 18 Oct 2025 14:52 PM

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസുഫ് പത്താൻ പശ്ചിമ ബംഗാളിലെ മുസ്ലിം പള്ളി സന്ദർശിച്ചതിനെച്ചൊല്ലി വിവാദം. മുസ്ലിം പള്ളിയുടെ വാസ്തുവിദ്യ ഗംഭീരമാണെന്ന് എക്സ് അക്കൗണ്ടിൽ കുറിച്ച യൂസുഫ് പത്താനെ തിരുത്തി മുസ്ലിം പള്ളിയല്ല, അത് അമ്പലമാണെന്ന ബിജെപിയുടെ അവകാശവാദമാണ് ചർച്ചയാവുന്നത്.

മാൾഡയിലെ പുരാതന പള്ളിയായ അദീന പള്ളി സന്ദർശിച്ചതിന് ശേഷമായിരുന്നു യൂസുഫ് പത്താൻ്റെ എക്സ് പോസ്റ്റ്. പതിനാലാം നൂറ്റാണ്ടില്‍ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ച പള്ളി വാസ്തുവിദ്യാ മഹത്വം വിളിച്ചോതുന്നതാണെന്ന് അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് പങ്കുവച്ച ബിജെപി ബംഗാൾ യൂണിറ്റ് ഇത് ആദിനാഥ് ക്ഷേത്രമാണെന്ന് അവകാശപ്പെടുകയായിരുന്നു.

Also Read: Delhi Fire Accident: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; അണക്കാനുള്ള ശ്രമം തുടരുന്നു

‘പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള അദീന പള്ളി, പതിനാലാം നൂറ്റാണ്ടില്‍ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ചതാണ്. എഡി. 1373-1375 ല്‍ നിര്‍മ്മിച്ച ഈ പള്ളി അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു. ഈ പ്രദേശത്തിൻ്റെ വാസ്തുവിദ്യാ മഹത്വമാണ് പള്ളി വിളിച്ചോതുന്നത്.’- പള്ളിക്ക് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം യൂസഫ് പഠാന്‍ എക്‌സില്‍ കുറിച്ചു. പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ പലരും ഇതൊരു പള്ളിയല്ല, അമ്പലമാണെന്ന അവകാശവാദവുമായി എത്തി. ഇതിന് പിന്നാലെയാണ് ബിജെപി ബംഗാൾ ഘടകവും ഇതേ അവകാശവാദമുന്നയിച്ചത്.

മുൻപ് തന്നെ ഈ പള്ളി അമ്പലമാണെന്ന അവകാശവാദങ്ങളുയർന്നിരുന്നു. വിശ്വവിദ്യ ട്രസ്റ്റിന്റെ പ്രസിഡന്റായ ഹിരണ്‍മോയ് ഗോസ്വാമി എന്ന പുരോഹിതൻ പള്ളിയിൽ ഹിന്ദുദൈവങ്ങളുടെ പ്രതിഷ്ഠകൾ കണ്ടെന്ന് അവകാശപ്പെട്ടു. ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ച പള്ളിയാണ് ഇതെന്ന അവകാശവാദവുമായി ഗോസ്വാമിയും ഒരു കൂട്ടം പുരോഹിതരും ഇവിടെ പ്രാർത്ഥനകളും നടത്തി. ഇയാൾക്കെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേസ് നൽകിയിരുന്നു.

യൂസുഫ് പത്താൻ്റെ എക്സ് പോസ്റ്റ്