Delhi Fire Accident: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; അണക്കാനുള്ള ശ്രമം തുടരുന്നു
Brahmaputra Apartments Fire Accident: 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി രാജ്യസഭാ എംപിമാരാണ് ഇവിടെ താമസിക്കുന്നുത്. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പടക്കം പൊട്ടിച്ചതാവാം തീ പടർന്നതിന് പിന്നിലെ കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
ന്യൂഡൽഹി: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീപിടുത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെൻറ് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു.
2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി രാജ്യസഭാ എംപിമാരാണ് ഇവിടെ താമസിക്കുന്നുത്. ബേസ്മെൻറ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളെല്ലാം പൂർണമായും കത്തി നശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്ളോറുകൾ പൂർണമായി തീവിഴുങ്ങിയതായാണ് വിവരം. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പടക്കം പൊട്ടിച്ചതാവാം തീ പടർന്നതിന് പിന്നിലെ കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. പാർലമെന്റിൽ നിന്ന് 200 മീറ്റർ മാത്രം ദൂരമാണ് ഇവിടേയ്ക്കുള്ളത്. പാർലമെന്റ് അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികളിൽ ഒന്നാണ് ഇത്.
Updating…