Kazhakoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്; അന്വേഷണം തമിഴ്നാട്ടിലേക്ക്

13 Year Old Girl Missing Case Updates: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് 13 വയസുകാരിയായ തസ്മീന്‍ ബീഗം ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയത്. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസക്കാരനുമായ ഹുസൈന്റെ മകളാണ് തസ്മീന്‍.

Kazhakoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്; അന്വേഷണം തമിഴ്നാട്ടിലേക്ക്
Edited By: 

Jenish Thomas | Updated On: 21 Aug 2024 | 11:19 PM

കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചു. ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്നും ട്രെയിനിൽ കയറിയ കുട്ടി കരഞ്ഞു കൊണ്ട് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സഹയാത്രികയാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ചിത്രം പോലീസിന് കൈമാറിയതോടെ കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിതീകരിക്കുകയായിരുന്നു. തുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിക്കായുള്ള വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്. പെണ്‍കുട്ടിയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയുവെന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുമെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സൈബർ സെൽ പുറത്തിറക്കിയ പോസ്റ്റർ കണ്ട സഹയാത്രികയ്ക്ക് കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി. അതെ തുടർന്നാണ് കുട്ടിയുടെ ഫോട്ടോ എടുത്ത് പുലർച്ചെ മൂന്നരയോടെ പോലീസിന് കൈമാറിയത്. നെയ്യാറ്റിൻകരയിൽ വെച്ചാണ് യാത്രക്കാരി പെൺകുട്ടിയുടെ ഫോട്ടോ എടുത്തത്. നാല്പത് രൂപയാണ് കുട്ടിയുടെ കൈവശം ഉണ്ടായിരുന്നതെന്നും യാത്രക്കാരി പോലീസിനെ അറിയിച്ചു. ട്രെയിനിൽ സഞ്ചരിച്ച മറ്റൊരു യാത്രക്കാരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കുട്ടി പാറശാല വരെ ട്രെയിനിൽ ഉണ്ടായിരുന്നെന്ന് പോലീസ് സ്ഥിതീകരിച്ചു. തുടർന്ന്, കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പടെയുള്ള ഒരു പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.

ALSO READ: 13കാരി അരണോയ് എക്‌സ്പ്രസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഡിസിപി

സഹോദരിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് 13 വയസുകാരിയായ തസ്മീന്‍ ബീഗം വീടുവിട്ടിറങ്ങിയത്. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസക്കാരനുമായ ഹുസൈന്റെ മകളാണ് തസ്മീന്‍. കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് ചൊവാഴ്ച രാവിലെ 10 മണിയോടെ ആണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ മാതാപിതാക്കള്‍ വിവരം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നിതിനായി ഊര്‍ജിതമായ അന്വേഷണമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വീട് വീട്ടിറങ്ങിയ സമയത്ത് ബാഗില്‍ കുറച്ച് വസ്ത്രങ്ങളും കുട്ടി കരുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇവര്‍ കഴക്കൂട്ടത്ത് എത്തിയത് അതുകൊണ്ട് കുട്ടിക്ക് മലയാളം അറിയില്ലെന്നും പോലീസ് വ്യക്തമാക്കി. മൂന്ന് കിലോമീറ്റർ കുട്ടി സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കുട്ടിയുടെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയും നടത്തിയിരുന്നു. കണിയാപുരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് തസ്മീന്‍.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497960113 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു