AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sonia Gandhi: ” ഇതൊരു രാഷ്ട്രീയ പുസ്തകം അല്ല”; തന്റെ ഓർമ്മക്കുറിപ്പിനെക്കുറിച്ച് സോണിയ ഗാന്ധി

അമ്മായിയമ്മയെയും പിന്നീട് ഭർത്താവിനെയും ആക്രമത്തിൽ നഷ്ടപ്പെട്ടത് തന്നെ സംബന്ധിച്ച് താങ്ങാൻ ആവാത്ത അവസ്ഥയിലൂടെ കടത്തിവിട്ടു. എന്നാൽ ഭർത്താവിനോടും ഇന്ത്യയോടുമുള്ള സ്നേഹമാണ് തന്നെ നിലനിർത്തിയത് എന്നും സോണിയ ഗാന്ധി പറഞ്ഞു. താൻ യഥാർത്ഥത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ തന്റെ സഹചാവബോധത്തിന് വിരുദ്ധമായി പൊതു ജീവിതത്തിലേക്ക് വരാൻ തക്ക ശക്തമായ കടമ ബോധം തന്നിൽ ഉണ്ടായിരുന്നു എന്നും അവർ വ്യക്തമാക്കി.

Sonia Gandhi: ” ഇതൊരു രാഷ്ട്രീയ പുസ്തകം അല്ല”; തന്റെ ഓർമ്മക്കുറിപ്പിനെക്കുറിച്ച് സോണിയ ഗാന്ധി
Sonai GandhiImage Credit source: PTI
Ashli C
Ashli C | Published: 09 Nov 2026 | 10:50 AM

ന്യൂഡൽഹി: തന്റെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പ് ഒരു രാഷ്ട്രീയ പുസ്തകം അല്ലെന്നും മറിച്ച് വ്യക്തിപരമായ പുസ്തകം ആണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാഗാന്ധി പറഞ്ഞു. തന്റെ കുടുംബത്തെ സത്യസന്ധമായും തനിക്കറിയാവുന്നതും സ്നേഹിക്കാവുന്നതുമായ ആളുകളും വേണ്ടി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് താൻ ആഗ്രഹിക്കുന്നത് എന്നും സോണിയ ഗാന്ധി പ്രതികരിച്ചു.

ബിലോങ്ങി ഗ്: ജേർണി ഓഫ് ലവ്…

‘ ബിലോങ്ങി ഗ്: ജേർണി ഓഫ് ലവ് ‘ എന്നാ തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും താൻ തന്നെ ആന്തരികലോകം എന്നിൽ തന്നെ ഒതുക്കി നിർത്തി എന്നും ദുഃഖം തന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനുശേഷവും കഴിയുന്നത്ര സ്വകാര്യത നിലനിർത്തിയിരുന്നതായും സോണിയ ഗാന്ധി പറഞ്ഞു.

പൊതുജീവിതത്തിലെ ദൈനംദിനം തിരക്കുകളിൽ നിന്ന് പിന്മാറിയതിനുശേഷം തനിക്ക് സ്വന്തം കഥ വ്യക്തമായി കാണാൻ കഴിഞ്ഞു എന്നും അവർ കൂട്ടിച്ചേർത്തു. തിരിഞ്ഞു നോക്കിയപ്പോൾ സ്നേഹവും വിശ്വസ്തതയും ആണ് എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഘടകം എന്ന് മനസ്സിലായെന്ന് അവർ കൂട്ടിച്ചേർത്തു. 19 വയസ്സുള്ള ഒരു ഇറ്റാലിയൻ യുവതി ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ കണ്ടുമുട്ടിയതിൽ തുടങ്ങി പുതിയ രാജ്യത്തിലേക്കും കുടുംബത്തിലേക്കും അമ്മായിയമ്മയുമായുള്ള ആഴത്തിലുള്ള ബന്ധത്തിലേക്ക് മക്കളെ വളർത്തിയ വർഷങ്ങളിലൂടെയും ഉള്ള തന്റെ യാത്രയാണ് പുസ്തകത്തിൽ ഉള്ളത്.

ALSO READ:ബസ്തറിൽ സുരക്ഷാ സേനക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കും; എക്സ് പോസ്റ്റ്

അമ്മായിയമ്മയെയും പിന്നീട് ഭർത്താവിനെയും ആക്രമത്തിൽ നഷ്ടപ്പെട്ടത് തന്നെ സംബന്ധിച്ച് താങ്ങാൻ ആവാത്ത അവസ്ഥയിലൂടെ കടത്തിവിട്ടു. എന്നാൽ ഭർത്താവിനോടും ഇന്ത്യയോടുമുള്ള സ്നേഹമാണ് തന്നെ നിലനിർത്തിയത് എന്നും സോണിയ ഗാന്ധി പറഞ്ഞു. താൻ യഥാർത്ഥത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ തന്റെ സഹചാവബോധത്തിന് വിരുദ്ധമായി പൊതു ജീവിതത്തിലേക്ക് വരാൻ തക്ക ശക്തമായ കടമ ബോധം തന്നിൽ ഉണ്ടായിരുന്നു എന്നും അവർ വ്യക്തമാക്കി.

കുടുംബത്തെക്കുറിച്ച് ധാരാളം എഴുതി പെട്ടിട്ടുണ്ടെങ്കിലും അവരുടെ യഥാർത്ഥ പ്രചോദനങ്ങളും പോരാട്ടങ്ങളും മാനുഷിക പോരായ്മകളും അപൂർവമായി പുറത്തുവന്നിട്ടുള്ളൂ എന്നും അവരെ തനിക്ക് അറിയാവുന്നതും സ്നേഹിക്കുന്നതുമായ രീതിയിൽ സത്യസന്ധമായി ചിത്രീകരിക്കാനാണ് ആഗ്രഹിച്ചത് എന്നും സോണിയ ഗാന്ധി പറഞ്ഞു.അഞ്ചു പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ താൻ കണ്ട കാര്യങ്ങൾ പങ്കുവെക്കുവാനും താൻ പ്രതീക്ഷിച്ചതായി അവർ പറഞ്ഞു. ഒരു രാജ്യത്തിന്റെ പരിവർത്തനം ആദ്യം അരികുകളിൽ നിന്നും പിന്നീട് അതിന്റെ കേന്ദ്രത്തിൽ നിന്നും താൻ കണ്ടിട്ടുണ്ട്. ആ യാത്രകളെ കുറിച്ചും താൻ വീട് എന്ന് വിളിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള തന്റെ വിവരണമാണ് ഈ പുസ്തകം എന്നും സോണിയ ഗാന്ധി പറഞ്ഞു.

ENGLISH SUMMARY

Congress Parliamentary Party Chairperson Sonia Gandhi stated that her upcoming memoir is not a political book, but rather a personal one. She added that her intention is to portray her family with honesty—as people she knows and loves.

Follow Us