AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Perambra: പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റി 16 കാരന്റെ അഭ്യാസം; 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി

Car stunt at school ground in Perambra: ഫുട്ബോള്‍ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറ് പാഞ്ഞെത്തിയത്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. പിന്നാലെ അഭ്യാസ പ്രകടനമായി.

Perambra: പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റി 16 കാരന്റെ അഭ്യാസം; 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി
Motor Vehicle DepartmentImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 07 Nov 2025 | 07:25 AM

കോഴിക്കോട്: സ്കൂൾ ​ഗ്രൗണ്ടിൽ അപകടകരമാം വിധം കാറോടിച്ച് അഭ്യസപ്രകടനം നടത്തിയ പതിനാറുകാരനെതിരെ നടപടിയെടുത്ത് പൊലീസും എംവിഡിയും. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ്  കാര്‍ ഓടിച്ചു കയറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചയാളെ തിരിച്ചറിഞ്ഞത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. വാഹനം കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ALSO READ: രക്ഷാകരം നീട്ടിയതാര്? ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളുടെ ഫോട്ടോ പുറത്ത്

ഉപജില്ലാ കലോത്സവം കാരണം കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറ് പാഞ്ഞെത്തിയത്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. പിന്നാലെ അഭ്യാസ പ്രകടനമായി.

ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നിരുന്നു.  തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ കാർ പൈതോത്ത് സ്വദേശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പതിനാറുകാരന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനുള്ള ശുപാർശയും എം വി ഡി പൊലീസിന് നൽകിയിട്ടുണ്ട്.