കോവളത്ത് ജോലിക്ക് നിന്ന കടയിലെ ഉടമയും ജിം ട്രെയിനറും ചേർന്ന് 16കാരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

സ്കൂൾ പഠനത്തിനു ശേഷമുള്ള ഒഴിവു സമയങ്ങളിൽ വളർത്തു മൃഗങ്ങളെ വിൽക്കുന്ന ഈ കടയിൽ ജോലിക്കു നിൽക്കുകയായിരുന്നു ഈ പെൺകുട്ടി ഇവിടെ വെച്ചാണ് കടയുടമയും സുഹൃത്തായ ജിം ട്രെയിനറും പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് കുട്ടി താൻ പീഡനത്തിന് ഇരയായി വിവരം അറിയിച്ചത് ഇതോടെ സ്കൂൾ അധികൃതർ.........

കോവളത്ത് ജോലിക്ക് നിന്ന കടയിലെ ഉടമയും ജിം ട്രെയിനറും ചേർന്ന് 16കാരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

05 Nov 2026 | 03:43 PM

തിരുവനന്തപുരം: കോവളത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പിടിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പഠനത്തിനുശേഷം പെൺകുട്ടി ജോലിക്ക് നിന്ന് കടയിലാണ് ഈ ക്രൂരത. സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയെയും ജിം ട്രെയിനറിയും ആണ് പോലീസ് പിടികൂടിയത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് പീഡനത്തിന് പിന്നിൽ. വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഒരു കടയിൽ വച്ച് ആണ് പ്രതികൾ 16 കാരിയായ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത്.

സ്കൂൾ പഠനത്തിനു ശേഷമുള്ള ഒഴിവു സമയങ്ങളിൽ വളർത്തു മൃഗങ്ങളെ വിൽക്കുന്ന ഈ കടയിൽ ജോലിക്കു നിൽക്കുകയായിരുന്നു ഈ പെൺകുട്ടി ഇവിടെ വെച്ചാണ് കടയുടമയും സുഹൃത്തായ ജിം ട്രെയിനറും പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് കുട്ടി താൻ പീഡനത്തിന് ഇരയായി വിവരം അറിയിച്ചത് ഇതോടെ സ്കൂൾ അധികൃതർ പോലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രതികളെ പിടികൂടി.

ALSO READ:കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിരാമിന്റെ കൊലപാതകം: പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം ശ്രീകാര്യത്തിൽ 17 വയസ്സുള്ള അഭിരാമിന്റെ കൊലപാതകത്തിൽ രണ്ടാമത്തെ പ്രതിയായ ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. കൊലപാതകം ആസൂത്രണം ചെയ്തത് മുതൽ തെളിവ് നശിപ്പിക്കുന്ന വരെയുള്ള കാര്യങ്ങളിൽ ഐശ്വര്യയ്ക്ക് പങ്കുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട്.

അതേസമയം അഭിരാമിനെ കൗമാരക്കാർ ചേർന്ന് കൊലപ്പെടുത്തിയതിന്റെ കാരണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം. കേസിൽ പ്രതിയായ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണോ കൊലപാതകം നടന്നത് എന്നാണ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കേസിലെ മൂന്നാമത്തെ പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിച്ചതും അതിനു പിന്നിൽ അഭിരാമിന്റെ ആണെന്ന് തോന്നലും വൈരാഗ്യം ഉണ്ടാകാൻ കാരണമായി.

ENGLISH SUMMARY

Two men have been arrested in connection with the sexual assault of a schoolgirl in Kovalam. The incident took place at a shop where the girl worked after school hours. The police have apprehended the owner of a pet shop and a gym trainer. The individuals responsible for the abuse are Anoop and Reji, both natives of Kovalam. The 16-year-old student was subjected to the assault at a shop that sells pets.

 

Loading...
Unable to load recommendations.
Follow Us
Related Stories
ചേരാനല്ലൂർ അപകടം: 17 കാരന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബത്തിനും തിരിച്ചടി
സീറ്റ് മാറിയിരുന്നതിൽ വൈരാഗ്യം; പ്ലസ് വൺ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് മർദ്ദിച്ചു, തലക്ക് പരിക്ക്
വീണ്ടും ട്വിസ്റ്റോ… ടൂറിനിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യ നമ്പർ ഇതാ… ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Rain Nowcast Alert: ആറു ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിശക്തമായ മഴയ്ക്ക് സാധ്യത
ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി