AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വീണ്ടും ട്വിസ്റ്റോ… ടൂറിനിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

സ്കൂൾ ടൂറിനിടെ മീനങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചതായി പുതിയ ആരോപണം. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ച് എത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വീണ്ടും ട്വിസ്റ്റോ… ടൂറിനിടെ  പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: Rapeepong Puttakumwong/Moment/Getty Images
Amal KV
Amal KV | Published: 05 Nov 2026 | 03:59 PM

വയനാട്: സ്കൂൾ ടൂറിനിടെ മീനങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചതായി പുതിയ ആരോപണം. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ച് എത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാറിലെ ബിൽ തുക അടച്ചതിന്റെ വിവരങ്ങളും ഇതിനൊപ്പം ഉണ്ട്. മദ്യപിച്ചതിന്റെ ബില്ല് തുകയായ 1100 രൂപ പിടിഎ പ്രസിഡന്റ് ഹാജിസ് തന്റെ സ്വന്തം എടിഎം കാർഡ് വഴിയാണ് നൽകിയത്

ഈ ബാർ ഹോട്ടലിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഹൈലൈറ്റ് ഹോട്ടലിൽ ആയിരുന്നു വിനോദയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികളിൽ പകുതി പേരും താമസിച്ചിരുന്നത്. ഏകദേശം ഉച്ച സമയത്ത് പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിക്കാനായി ബാറിലേക്ക് കയറിപ്പോകുന്നത് വിദ്യാർത്ഥികളിൽ ചിലർ കണ്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read: അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി കസ്റ്റഡിയിൽ; കുടുങ്ങിയത് പ്രതി ഉമറിന്റെ പെൺസുഹൃത്ത്

അതേസമയം സ്കൂൾ ടൂറിനിടെ മദ്യപാനം ആരോപണം ഉയർന്നതിന് പിന്നാലെ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിക്കുകയുണ്ടായി. തന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിൽ ആയിരുന്നു ട്രിബ്യൂണലിന്റെ നടപടി വന്നത്. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ സ്കൂളിൽ പഠിപ്പ് മുടക്കി സമരം തുടരുന്നതിനിടെയാണ് നടപടി മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായത്.

സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ മദ്യപിച്ചു എന്നുള്ള ആരോപണം വിവാദമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു എങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചതെന്ന കണ്ടെത്തലും ഉണ്ടായി. ആർ ഡി ഡിയുടെ അനുമതിയില്ലാതെയാണ് വിനോദയാത്ര എന്ന കാരണം ചൂണ്ടിക്കാട്ടി ഷിവി കൃഷ്ണയെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

English Summary

A new allegation has emerged that Shivi Krishna, the Principal of Meenangadi Government Higher Secondary School, and PTA President S. Hajis consumed alcohol at a bar during a school excursion. CCTV footage related to this incident has now surfaced, showing the two arriving together at the Bombay Bar and Restaurant in Nampally, Hyderabad.

Follow Us