AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Found death: തിരുവനന്തപുരത്ത് 18 വയസ്സുകാരി മരിച്ച നിലയിൽ

Found death: അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് വിവരം. ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെ ആണ് പെൺകുട്ടിയുടെ മരണം.

Found death: തിരുവനന്തപുരത്ത് 18 വയസ്സുകാരി മരിച്ച നിലയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty
Nithya Vinu
Nithya Vinu | Published: 23 Jul 2025 | 07:05 AM

വിഴിഞ്ഞം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പഞ്ചായത്തിലെ നെല്ലുവിള ഞെടിഞ്ഞിലിൽ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് വിവരം. അടുത്തിടെ അയൽക്കാരിയുടെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ ആദ്യഭാര്യ ഇവരുടെ വീട്ടിലെത്തിയിരുന്നു. അനീഷയുടെ വീട്ടുവളപ്പിലെത്തി ഇവിടെയുള്ള മതിൽ കടന്നാണ് അയൽവാസിയുടെ വീട്ടിലെത്തിയത്. ഇക്കാര്യത്തിൽ അനുഷ യുവതിയെ സഹായിച്ചെന്ന് പറഞ്ഞ് അയൽവാസിയായ സ്ത്രീ അനുഷയെ അഭസ്യം പറയുകയായിരുന്നുവെന്നാണ് ആരോപണം.

ഇതിനെതുടർന്ന് പെൺകുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെ ആണ് പെൺകുട്ടി മരണപ്പെട്ടത്.