Crime News: 18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം

നീളമുള്ള കത്തി ഉപയോഗിച്ച് പ്രതി ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിന് ഉടനെ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.....

Crime News: 18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:15 PM

മലപ്പുറം: വണ്ടൂർ വാണിയമ്പലത്ത് പച്ചക്കറി കട നടത്തുന്ന യുവാവിന് നേരെ ക്രൂരമായ അതിക്രമം. കാളികാവ് അഞ്ചച്ചവട സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കെ വി വെജിറ്റബിൾസ് കടയുടമയുടെ മകൻ മുഹമ്മദ് ഫഹദ് എന്ന 18കാരനെയാണ് അതിക്രൂരമായി ആക്രമിച്ചത്.

ആക്രമണത്തിന് പിന്നാലെ കടന്നു കളഞ്ഞ അഞ്ചച്ചവടി വെന്തോടൻ പടി മിസ്ഹബിനെ രാത്രി വൈകി വീടിന് സമീപത്ത് വച്ച് പോലീസ് പിടികൂടി.മുഹമ്മദ് ഫഹദ് പച്ചക്കറി അടയ്ക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്. നീളമുള്ള കത്തി ഉപയോഗിച്ച് പ്രതി ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിന് ഉടനെ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ALSO READ:തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം

മുമ്പ് മിസ്ഹബിനെ പിതാവ് ഗൾഫിലുള്ള തന്റെ കടയിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. പിന്നീട് ഒഴിവാക്കുകയും ചെയ്തു ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമത്തിന് കാരണമെന്ന് സൂചന. ഗൾഫിൽ പോകുന്നതിനു വേണ്ടി നൽകിയ പണം പ്രതി കടയിൽ എത്തി തിരിച്ചു ചോദിച്ചിരുന്നു. ഈ വിഷയത്തിൽ പോലീസും നേരത്തെ ഇടപെട്ടിരുന്നു. ഈ വിഷയം പിന്നീട് ഇത്തരത്തിൽ ആക്രമണത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്താണ് ഇത്തരമൊരു പ്രകോപനത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മറ്റ് നടപടിക്രമങ്ങൾ പോലീസ് തീരുമാനിക്കുക. ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതിനാൽ കർശന നടപടിയിലേക്ക് തിരിയുകയാണ് പോലീസ്.

Follow Us
Related Stories
Thiruvananthapuram heavy rain : തിരുവനന്തപുരം വെള്ളത്തിൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
Kerala June Ration Distribution : മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും, ജൂൺ മാസത്തെ പുതുക്കിയ വിഹിതം പ്രഖ്യാപിച്ചു
NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി
Kerala Monsoon Update: കാലവർഷം കനക്കുന്നു: മധ്യകേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശമെത്തി
MEDISEP: സർക്കാർ ജീവനക്കാരുടെ മെഡിസെപ് നിർത്തലാക്കുമോ? ഇനി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ്!
Kerala Lottery Result: അറിയാലോ കാരുണ്യയാണ്; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌; ഒന്നാം സമ്മാനം ഒരു കോടി
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു