Mahi Liquor News: സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിൽ നിന്ന് 22 ലിറ്റർ മദ്യം കടത്തി; യുവാക്കൾ പിടിയിൽ

Mahi Liquor Seized News: സുഹൃത്തിന്റെ വിവാഹത്തിന് മദ്യം കടത്തിയ സംഭവത്തിലാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത് .സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിനു സമീപത്ത് പോലീസ് പരിശോധനയ്ക്കിടെയാണ് സംഭവം.ഇവരുടെ സ്കൂട്ടറിൽ നിന്നും 750 ലിറ്ററിന്റെ 12 മദ്യകുപ്പികളും 500 മില്ലി ലിറ്ററിന്റെ 26 കുപ്പികളുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 29 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Mahi Liquor News: സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിൽ നിന്ന് 22 ലിറ്റർ മദ്യം കടത്തി; യുവാക്കൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 07:31 AM

കോഴിക്കോട്: നാദാപുരത്ത് 22 ലിറ്റർ മദ്യവുമായി രണ്ട് പേർ പിടിയിൽ. സുഹൃത്തിന്റെ വിവാഹത്തിന് മദ്യം കടത്തിയ സംഭവത്തിലാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത് . മാഹിയിലെ പള്ളൂരിൽ നിന്നും കോഴിക്കോട്ടേക്ക് 22 ലിറ്റർ മദ്യം കടത്തിയതിനാണ് പോലീസ് പിടികൂടിയത്.കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരാണ് പോലീസിന്റെ വലയിലായത്.

സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിനു സമീപത്ത് പോലീസ് പരിശോധനയ്ക്കിടെയാണ് സംഭവം. 22 ലിറ്റർ മാഹി മദ്യവും ഒപ്പം ഇവരുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ സ്കൂട്ടറിൽ നിന്നും 750 ലിറ്ററിന്റെ 12 മദ്യകുപ്പികളും 500 മില്ലി ലിറ്ററിന്റെ 26 കുപ്പികളുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 29 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ALSO READ:യുഡിഎഫ് ആരോപണം പൊളിയുന്നു, കോഴിക്കോട് സ്‌ട്രോങ് റൂം വിവാദത്തിൽ ഉദ്യോ​ഗസ്ഥർ ചട്ടലംഘനം നടത്തിയിട്ടില്ല

ശബരിമല നടച്ച സമയത്ത് ഫോട്ടോസ് ചിത്രീകരിച്ച യൂട്യൂബർക്കെതിരെ കേസ്

ശബരിമലയിൽ നട അടച്ച സമയത്തെ വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസ്. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകളും വിവരങ്ങളും പങ്കുവെക്കുന്ന പ്രമുഖ യൂട്യൂബർക്കെതിരെയാണ് കേസെടുത്തത്. പമ്പ പോലീസ് എടുത്ത കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. പോലീസ് കേസ് എടുത്തതിന് പിന്നാലെ യൂട്യൂബർ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കിയിരുന്നു. എന്നിരുന്നാലും തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. ഏപ്രിൽ 24നായിരുന്നു കേസ് എടുക്കാൻ കാരണമായ വീഡിയോ യൂട്യൂബർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നട അടച്ച സമയത്തെ ശബരിമല എന്ന ക്യാപ്ഷനോട് കൂടി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ഷെയർ ചെയ്തത്. പതിനെട്ടാം പടിയുടെ താഴെ വരെയുള്ള ദൃശ്യങ്ങൾ മുതൽ കൊടിമരം വരെ വ്യക്തമാകുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ശബരിമലയിൽ നട അടച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കും അല്ലെങ്കിൽ ബന്ധപ്പെട്ട വ്യക്തികൾക്കും മാത്രമാണ് ആ പ്രദേശത്തേക്ക് കടക്കുവാനുള്ള അനുമതി ഉള്ളത്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെ എങ്ങനെയാണ് യൂട്യൂബർ ഈ വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുന്നത്.പോലീസിന്റെ ചെക്കിങ് പോയിന്റും മറികടന്ന് നീലിമലയിൽ ഉള്ള പരമ്പരാഗത പാതയിലൂടെയാണ് മുകളിലേക്ക് പോയിട്ടുള്ളത്.നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് സന്നിധാനത്തെത്തിയിരിക്കുന്നത്.

ENGLISH SUMMARY

Two youths arrested with 22 liters of liquor in Nadapuram kozhikode. Two youths were arrested in an incident of smuggling liquor for a friend’s wedding. The police arrested them for smuggling 22 liters of liquor from Pallur in Mahe to Kozhikode. The arrested persons are Edakkara Embralath Poil A. Jyotish Babu (30) and Pattarpalam Pranavathil D.P. Nithin (34), natives of Chelannoor in Kozhikode.

Follow Us
Related Stories
Kerala Weather Update: ഓറഞ്ച് അലർട്ടാണേ.. ഇന്നും പെരുമഴ, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു