ED Raid: ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ 25 പേർ അറസ്റ്റിൽ; പിടിച്ചെടുത്ത രേഖകളിൽ വിശദ പരിശോധന
Arrest on ED Raid:വീണ വിജയന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ വിശദമായ പരിശോധന നടത്തും. പ്രധാനമായും വീണയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ്സുകൾ ആണ് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്. വീണ വിജയന് 242 അക്കൗണ്ടുകൾ ആണുള്ളത്. ഇതിലുള്ള ഏകദേശം 18 കോടിയോളം രൂപ.......
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അറസ്റ്റുകൾ ഇനിയും തുടരും എന്നും സൂചന.കഴിഞ്ഞ ദിവസം പിടിയിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി ഇന്നലെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കൂടാതെ വീണ വിജയന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ വിശദമായ പരിശോധന നടത്തും. പ്രധാനമായും വീണയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ്സുകൾ ആണ് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്. വീണ വിജയന് 242 അക്കൗണ്ടുകൾ ആണുള്ളത്. ഇതിലുള്ള ഏകദേശം 18 കോടിയോളം രൂപയാണ് അന്വേഷണസംഘം മരവിപ്പിച്ചത്.
ALSO READ:ജനങ്ങൾ ചിരിക്കുകയാണ്! സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ കോടതി നാളെ പരിഗണിക്കും. ഇതിനു മുന്നേയും പിന്മാറൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട ഹാർജി കോടതി തള്ളിയിരുന്നു പിന്നാലെയാണ് വീണ്ടും ആർജ്ജി നൽകുന്നത്. ഹർജി പരിഗണിച്ച ശേഷം വീണയ്ക്ക് നോട്ടീസ് അയക്കുന്നതിൽ തീരുമാനം ഉണ്ടാകും.
ഇതിന് പുറമേ വീണയുടെ ബാങ്ക് ലോക്കറും തുറന്ന് ഇഡി പരിശോധന നടത്തും. വീണയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഉള്ള ലോക്കർ ആണ് തുറക്കുക. ഒന്നരലക്ഷം രൂപയാണ് മരവിപ്പിച്ച അക്കൗണ്ടിലുള്ള തുക. കൂടാതെ അന്വേഷണ ഘട്ടത്തിലെ വിവരങ്ങൾ സദാസമയത്ത് തന്നെ കോടതി അറിയിക്കുമെന്നും വിശദമായ അന്വേഷണ തുടരാനാണ് നീക്കം എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ വലിയ രീതിയിലുള്ള ആക്രമ സംഭവങ്ങളാണ് പുറത്ത് സിപിഎം പ്രവർത്തകർ നടത്തിയത്. ഇതിൽ കണ്ടാൽ തിരിച്ചറിയുന്ന മുന്നൂറോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റുകൾ ഇനിയും തുടയും. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ മകൾക്കെതിരെ നടത്തുന്ന ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതിഷേധിക്കേണ്ടത് ഉണ്ടോ എന്ന ഒരു ആശയക്കുഴപ്പം സിപിഐയിൽ ഉടലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നത് പ്രതിപക്ഷ നേതാവിനെതിരെയല്ലല്ലോ മകൾക്കെതിരെയല്ലേ ഇതിൽ പാർട്ടി ഇടപെടുന്നത് എന്തിന് എന്നാണ് സിപിഐയിൽ ഉയരുന്ന ചോദ്യം. അന്വേഷണം പ്രതിപക്ഷ നേതാവിനെതിരെയാണെങ്കിൽ പാർട്ടിക്ക് പ്രതിഷേധിക്കാം എന്നാൽ ഇത് മകൾക്കെതിരെ ആയതിനാൽ അതിന്റെ ആവശ്യമുണ്ട് എന്ന കാര്യത്തിൽ കൂടുതൽ ചർച്ച വേണം എന്നാണ് സിപിഐയിൽ ഉള്ള പ്രധാന ചർച്ച.
സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ജനങ്ങൾ ചിരിക്കുകയാണ് ഇത്രയും സാമാന്യമായ ബുദ്ധിയില്ലേ എന്നാണ് വിഡി സതീശൻ ചോദിക്കുന്നത്. ഈ രാജ്യത്തെ ഏതൊരു മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ പോയി കാണാം അല്ലാതെ താൻ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ശേഷം പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതല്ല. ഇതൊക്കെ ചിന്തിച്ചാൽ മനസ്സിലാകില്ലേ എന്നാണ് വി ഡി സതീശന്റെ ചോദ്യം.
ENGLISH SUMMARY
25 people have been arrested so far in the incident where CPM workers attacked a group of people during a raid on the house of opposition leader Pinarayi Vijayan. There are indications that more arrests will follow. The Thiruvananthapuram Judicial First Class Magistrate Court yesterday remanded six more people, including former Attukal councilor Unnikrishnan, who was arrested the previous day.