സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം പോലീസിനെ അറിയിച്ചു; പിടി വീണത് ഇങ്ങനെ

തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചു മാറ്റുകയും ചെയ്തു. പിന്നാലെ ഓട്ടോറിക്ഷ ഓടിക്കാനും പോയി. ശേഷം കടച്ചൽ കുഴിക്ക് സമീപത്ത് മീൻ വിൽക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ തിരിച്ചെത്തി. വാതിൽ തുറന്നിട്ടിരിക്കുന്നതും ജനൽ കമ്പികൾ മുറിഞ്ഞു കിടക്കുന്നതും കണ്ട് ഭാര്യക്കൊപ്പം ഭർത്താവായ മനോജും ബഹളം വെച്ചു....

സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം പോലീസിനെ അറിയിച്ചു; പിടി വീണത് ഇങ്ങനെ

Manoj

Published: 

19 Mar 2026 | 07:26 AM

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന 7 പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ച സംഭവത്തിൽ വീട്ടുടമയെ പിടികൂടി. പണവും സ്വർണവും മോഷ്ടിച്ച ശേഷം വീട്ടുടമ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്ക് സമീപം ആദിത്യ വീട്ടിൽ മനോജിനെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. 33 വയസ്സുകാരനായ ഇയാളെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് മനോജ് മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചു മാറ്റുകയും ചെയ്തു. പിന്നാലെ ഓട്ടോറിക്ഷ ഓടിക്കാനും പോയി. ശേഷം കടച്ചൽ കുഴിക്ക് സമീപത്ത് മീൻ വിൽക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ തിരിച്ചെത്തി. വാതിൽ തുറന്നിട്ടിരിക്കുന്നതും ജനൽ കമ്പികൾ മുറിഞ്ഞു കിടക്കുന്നതും കണ്ട് ഭാര്യക്കൊപ്പം ഭർത്താവായ മനോജും ബഹളം വെച്ചു.

ALSO READ:പ്രതി സന്ദീപിന് വധശിക്ഷയോ? ഡോ. വന്ദനദാസ് കൊലക്കേസ് വിധി ഇന്ന്

ശേഷം പോലീസിൽ പരാതി നൽകി തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീട്ടുടമ തന്നെയാണ് കള്ളൻ എന്ന് മനസ്സിലായത്. മനോജിനെയും മറ്റൊരു ബന്ധുവിനെയും വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി വലയിലായത്. ജനൽ കമ്പി മുറിച്ചപ്പോൾ ഉണ്ടായ പൊടിയും കൈകളിൽ ഉണ്ടായ ചെറിയ പൊള്ളലും ആണ് ഇയാളെ കുടുക്കിയത്. കുറ്റം സമ്മതിച്ചതോടെ മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വീട്ടിലെ അലമാരയിൽ ഒളിപ്പിച്ചുവെച്ച ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?