Kollam Murder:4 പേർ അറസ്റ്റിൽ; ബാറിലെ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം

Kollam Bar Murder: കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ ജയേഷ് ലിജോ അജീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപിക്കുന്നതിനിടയിൽ വാക്കു തർക്കം ഉണ്ടായിരുന്നു പിന്നീട് ബാർജീവനക്കാർ എത്തി ഇരുവരെയും സ്ഥലത്തുനിന്ന് പറഞ്ഞു വിട്ടു.

Kollam Murder:4 പേർ അറസ്റ്റിൽ; ബാറിലെ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 27 Apr 2026 | 10:51 AM

കൊല്ലം: കടയ്ക്കലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘം ഒളിവിൽ പോയിരുന്നു. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപിക്കുന്നതിനിടയിൽ വാക്കു തർക്കം ഉണ്ടായിരുന്നു പിന്നീട് ബാർജീവനക്കാർ എത്തി ഇരുവരെയും സ്ഥലത്തുനിന്ന് പറഞ്ഞു വിട്ടു.

ALSO READ:കടം നൽകിയ പണം തിരികെ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു; 3 പേർ അറസ്റ്റിൽ

തുടർന്ന് ശരത്തിനെ പിന്തുടർന്നെത്തിയ നാലം​ഗസംഘം കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ തൊട്ടടുത്ത വീട്ടിലേക്ക് ശരത്ത് ഓടിക്കയറിയെങ്കിലും വീണ്ടും ദേഹത്ത് ഉൾപ്പെടെ കുത്തി പരിക്കേൽപ്പിച്ചു. ശരത്തിന്റെ കയ്യിലും നെഞ്ചിലും ആണ് ഗുരുതരമായ പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് ഇയാളെ ആദ്യം കടയ്ക്കലിൽ ഉള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

കാണാതായ ശരണ്യയെ കണ്ടെത്തി

കർണ്ണാടകത്തിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി. കുടകിലെ താഴ്വാരത്തിൽ നിന്നുമാണ് ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുന്നതിനിടയിലാണ് ശരണ്യയെ കാണാതായത്. 10 പേർ അടങ്ങുന്ന സംഘമാണ് ഇങ്ങോട്ടേക്ക് പോയത്. ഇതിനിടയിലാണ് ശരണ്യയെ കാണാതായത്. തിരിച്ച് മടങ്ങും വഴി തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ ഇവിടുത്തെ ഹോം സ്റ്റേ ജീവനക്കാരോട് ഫോണിൽ പറഞ്ഞിരുന്നു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്