AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കടം നൽകിയ പണം തിരികെ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു; 3 പേർ അറസ്റ്റിൽ

കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. ജനുവരി 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാംപ്രതിയായ ഫിറോസ് ഫൈസലിന്റെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ കടമായി വാങ്ങിച്ചിരുന്നു. ഇതിൽ 50000 രൂപ നേരത്തെ തിരിച്ചു കൊടുത്തിരുന്നുവെങ്കിലും ബാക്കിയുള്ള 50,000 കൊടുത്തിരുന്നില്ല. ഈ തുക നൽകാമെന്ന് പറഞ്ഞാണ് ഫൈസലിനെ പൂന്തുറ കീഴെകടപ്പുറത്തേക്ക് വിളിച്ചുവരുത്തിയത്...

കടം നൽകിയ പണം തിരികെ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു; 3 പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Edited By: Arun Nair | Updated On: 26 Apr 2026 | 07:39 PM

തിരുവനന്തപുരം: പൂന്തുറയിൽ കടം നൽകിയ പണം തിരികെ നൽകാമെന്ന വ്യാജേനെ യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ 3 പേർ പിടിയിൽ. യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും പണവും സ്വർണ്ണമാലയും എടിഎം കാർഡും കവർന്നു. സംഭവത്തിൽ മൂന്ന് പേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ കോളനി സ്വദേശിയായ ഫൈസലിനാണ് സംഭവത്തിൽ മർദ്ദനം ഏറ്റത്. ബീമാപള്ളി ജവഹർ പള്ളി സ്വദേശികളായ ഷാനവാസ്, അർഷാദ്, മൂസ എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്.

അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. ജനുവരി 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാംപ്രതിയായ ഫിറോസ് ഫൈസലിന്റെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ കടമായി വാങ്ങിച്ചിരുന്നു. ഇതിൽ 50000 രൂപ നേരത്തെ തിരിച്ചു കൊടുത്തിരുന്നുവെങ്കിലും ബാക്കിയുള്ള 50,000 കൊടുത്തിരുന്നില്ല. ഈ തുക നൽകാമെന്ന് പറഞ്ഞാണ് ഫൈസലിനെ പൂന്തുറ കീഴെകടപ്പുറത്തേക്ക് വിളിച്ചുവരുത്തിയത്.

ALSO READ:ചെക്പോസ്റ്റിൽ ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണപ്പിരിവ്; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സ്ഥലത്തെത്തിയ ഫൈസലിനെ പ്രതികൾ നാലുപേരും ചേർന്ന് തടഞ്ഞു വയ്ക്കുകയും ധരിച്ചിരുന്ന ഷർട്ട് ഊരിയെടുത്ത് അതുകൊണ്ടുതന്നെ കൈകാലുകൾ കെട്ടിയിടുകയും തുടർന്ന് കല്ല്, മരപ്പട്ടിക, ഓല മടൽ എന്നിവ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ഫൈസലിന്റെ ഇരുകാലുകളിലെയും എല്ലുകൾക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. കൂടാതെ പ്രതികൾ കല്ലുകൊണ്ട് മുഖത്തും തോളത്തും ഇടിച്ച് പരിക്കേപിക്കുകയും ചെയ്തു. മർദ്ദനത്തിന് പിന്നാലെ ഫൈസലിന്റെ കൈവശമുണ്ടായിരുന്ന 12000 രൂപയും കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണ്ണമാലയും എടിഎം കാർഡും പ്രതികൾ തട്ടിയെടുത്തു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിരുന്നു.

 

Follow Us