KSEB യുടെ തോട്ടി തട്ടി 75 കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്
കെഎസ്ഇബി അധികൃതർ മരിച്ചില്ലകളും മറ്റും വെട്ടി മാറ്റുന്നതിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന തോട്ടി തട്ടിയാണ് പരിക്ക് പറ്റിയത്. 75 കാരിയുടെ വയറിനും കഴിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട് ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ജില്ലയിലെ വടകരയിലെ മണിയൂരിൽ ആണ് സംഭവം . ജീപ്പിൽ കൊണ്ടുപോവുകയായിരുന്നു.....

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടിതട്ടി 75 കാരിയായ കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് ജില്ലയിലെ വടകരയിലെ മണിയൂരിൽ ആണ് സംഭവം . ജീപ്പിൽ കൊണ്ടുപോവുകയായിരുന്നു കെഎസ്ഇബിയുടെ തോട്ട് തട്ടിയാണ് വയോധികക്ക് പരിക്കേറ്റത്.
ചെല്ലട്ടുപൊയിൽ കാളാം പുതുക്കുടി ജാനക്കാണ് പരിക്ക് പറ്റിയത് മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കെഎസ്ഇബി അധികൃതർ മരിച്ചില്ലകളും മറ്റും വെട്ടി മാറ്റുന്നതിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന തോട്ടി തട്ടിയാണ് പരിക്ക് പറ്റിയത്. 75 കാരിയുടെ വയറിനും കഴിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട് ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
വ്യാഴാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കേരളത്തിൽ നാളെ അതായത് വ്യാഴാഴ്ച ട്രെയിൻ ഗതാഗതത്തിൽ ഭാഗികമായ നിയന്ത്രണം. പാലക്കാട് ഡിവോഷണൽ ടിവി റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 17ന് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082), ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307) എന്നിവയുടെ സർവീസ് ഭാഗികമായി റദ്ദാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. കൂടാതെ മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് ( 07098 ) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും എന്ന് റെയിൽവേ വ്യക്തമാക്കി.
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082) സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്.സെപ്റ്റംബർ 17ന് മാത്രമല്ല സെപ്റ്റംബർ 30നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. അന്ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.
ENGLISH SUMMARY
A 75-year-old female pedestrian sustained serious injuries after being struck by a pole being transported by a KSEB vehicle. The incident occurred at Maniyur in Vadakara, Kozhikode district. The elderly woman was injured when she was hit by the pole while it was being carried in a jeep.