AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Attacked Brother: ഡി അഡിക്ഷൻ സെന്ററിൽ അയച്ചതിൽ പ്രതികാരം; ക്ഷേത്രത്തിലെ വാളെടുത്ത് ജ്യേഷ്ഠന്‍ അനുജനെ വെട്ടി

Youth Attack Brother: ലഹരിക്കടിമയായ അർജുനെ അഭിനന്ദ് ഡി അഡിക്ഷൻ സെന്ററിൽ അയച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് വീട്ടില്‍വെച്ച് ആക്രമിച്ചത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.

Man Attacked Brother: ഡി അഡിക്ഷൻ സെന്ററിൽ അയച്ചതിൽ പ്രതികാരം; ക്ഷേത്രത്തിലെ വാളെടുത്ത് ജ്യേഷ്ഠന്‍ അനുജനെ വെട്ടി
പ്രതി അർജുൻ Image Credit source: social media
Sarika KP
Sarika KP | Published: 03 Mar 2025 | 10:31 PM

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരിക്ക് സമീപം ചമലിലാണ് സംഭവം. ആക്രമണത്തിൽ ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകീട്ട് 5.15-ഓടെയായിരുന്നു സംഭവം.

ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാള് ഉപയോ​ഗിച്ചാണ് ഇയാൾ അഭിനന്ദിനെ ആക്രമിച്ചത്. ലഹരിക്കടിമയായ അർജുനെ അഭിനന്ദ് ഡി അഡിക്ഷൻ സെന്ററിൽ അയച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് വീട്ടില്‍വെച്ച് ആക്രമിച്ചത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.

Also Read:‘എല്ലാം പഠിച്ചു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല’; തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ശൂലവും വാളും ഉണ്ടാവാറുണ്ട്. ഇവിടെനിന്നാണ് അർജുൻ വാൾ എടുത്തുകൊണ്ട് പോയത്. വാള്‍ എടുത്തുകൊണ്ടുപോയതിന് അമ്പലക്കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.