പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; പോലീസ് കേസെടുത്തു

സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ് വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി എടുത്തതിനു മനപൂർവം അല്ലാത്ത നരഹത്യക്കും കേസെടുത്തു....

പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; പോലീസ് കേസെടുത്തു

Palakkad

Published: 

22 Feb 2026 | 07:41 AM

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കവേ യുവാവ് ഷോക്കേറ്റ് മരിച്ചു.വണ്ടാഴി തണ്ടലോട് സതീഷ് (33) നാണ് ദാരുണന്ത്യം സംഭവിച്ചത്. സതീശൻ സുഹൃത്തുക്കളും പതിവായി ഈ ഭാഗത്ത് നിന്നും മീൻ പിടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോഴാണ് ഷോക്കേറ്റത്.

സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ് വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി എടുത്തതിനു മനപൂർവം അല്ലാത്ത നരഹത്യക്കും കേസെടുത്തു. സതീഷിന് ഷോക്ക് പിന്നാലെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം ഉടനെ തന്നെ നാട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്