പെൺസുഹൃത്ത് ജീവനൊടുക്കിയതിന് പിന്നാലെ പോലീസുകാരനായ യുവാവും ജീവനൊടുക്കി
തിരുവനന്തപുരം എ ആർ ക്യാമ്പിൽ ആയിരുന്നു സേവനമനുഷ്ഠിച്ചത്. ഇതിനിടയിൽ വയനാട്ടിൽ നിന്നും പഠനത്തിനായി തിരുവനന്തപുരത്തേക്ക് താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നതായി പോലീസ് പറയുന്നു.
തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ സ്വദേശിയായ അഖിലിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയുടെ ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. രണ്ടര വർഷം മുമ്പാണ് മരിച്ച അഖിൽ ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം എ ആർ ക്യാമ്പിൽ ആയിരുന്നു സേവനമനുഷ്ഠിച്ചത്. ഇതിനിടയിൽ വയനാട്ടിൽ നിന്നും പഠനത്തിനായി തിരുവനന്തപുരത്തേക്ക് താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നതായി പോലീസ് പറയുന്നു.
യുവതി സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന വാടകവീട്ടിലാണ് കഴിഞ്ഞദിവസം രാത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. യുവതി മരിച്ചത് അറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയി യുവതിയുടെ മൃതദേഹം കണ്ടു വന്നതിനുശേഷം കഴിഞ്ഞദിവസം രാത്രി 12:30 യോടെ അഖിൽ വീട്ടിൽ തിരിച്ചെത്തി. പോലീസ് ക്യാമ്പിലേക്ക് പോകുന്നതായി അറിയിച്ചു പുറത്തേക്ക് ഇറങ്ങിയ മകൻ ഒരു മണിക്കൂറിനുള്ളിൽ തിരികെ എത്തിയത് കണ്ടു മാതാവ് കാര്യം തിരക്കെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പ്രതികരിക്കുന്നു.
കാർ വാങ്ങിയതും പോസ്റ്റ് ഓഫീസിലുള്ള പണത്തിന്റേതും അടക്കമുള്ള കണക്കുകൾ കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിനെ വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇന്നലെ രാവിലെ കാപ്പിയുമായി അമ്മ മുറിയിലെത്തി വിളിച്ചെങ്കിലും പ്രതികരിക്കാതെ ആയതോടെ വാതിൽ കുത്തി തുറന്ന് അകത്തെത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.