Actress Attack Case: കാവ്യയുമായി അവിഹിത ബന്ധം; മഞ്ജു ഫോണില്‍ കണ്ടത് പല പേരിലുള്ള മെസേജുകള്‍
Dileep's Involvements In Actress Attack Case: കാവ്യ-ദിലീപ് ബന്ധമാണ് കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ പല പേരുകളിലായിരുന്നു ദിലീപിന്റെ ഫോണില്‍ സേവ് ചെയ്തിരുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഡിസംബര്‍ എട്ടിന് കേസിന്റെ വിധി അറിയാം. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. വ്യക്തിവൈരാഗ്യം കാരണം നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തൂവെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ദിലീപ് നേരിടുന്നു. കാവ്യ മാധവനുമായുള്ള അടുപ്പം ആദ്യഭാര്യയായ മഞ്ജു വാര്യരെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്.
വിചാരണക്കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദങ്ങളുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. അതില്‍ പറയുന്നത് ഇപ്രകാരം…
കാവ്യ-ദിലീപ് ബന്ധമാണ് കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ പല പേരുകളിലായിരുന്നു ദിലീപിന്റെ ഫോണില്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.




മഞ്ജു വാര്യരുമായി വിവാഹബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ദിലീപിന് കാവ്യയുമായി അവിഹിതബന്ധമുണ്ടായിരുന്നത്. ഇക്കാര്യം മഞ്ജു വാര്യര്‍ അറിയുന്നു, ദിലീപ് വീട്ടില്‍ ഫോണ്‍ യാദൃശ്ചികമായി മറന്നുവെക്കുകയും, ഈ സമയം മഞ്ജു ഫോണെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് സംഭവത്തെ കുറിച്ച് ആദ്യഭാര്യ അറിയാന്‍ വഴിവെച്ചത്. ഫോണില്‍ ചില മെസേജുകള്‍ കാണുകയും അത് ആരുടേതാണെന്ന് അന്വേഷിച്ച് മഞ്ജു പോകുന്നതോടെയാണ് കാവ്യ മാധവനിലേക്ക് എത്തുന്നത്.
2012 ലാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജു അറിയുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി മഞ്ജു വാര്യരും സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും ആക്രമിക്കപ്പെട്ട നടിയുടെ തൃശൂരിലെ വീട്ടിലെത്തി കാണുകയും ചെയ്തു. അവരില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് മഞ്ജുവിന് വ്യക്തത വരുന്നത്. നടി, മഞ്ജുവിനോട് എല്ലാം പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
Also Read: Actress Attack case: നടിയെ ആക്രമിച്ച കേസ്; മലയാളം ചാനലിനെതിരെ പ്രതി ദിലീപ് ഹൈക്കോടതിയില്‍
മഞ്ജു ഫോണ്‍ പരിശോധിക്കുമ്പോള്‍ കാവ്യയുടെ നമ്പരുകള്‍ നാല് പേരുകളിലായാണ് സേവ് ചെയ്തിരുന്നത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നിങ്ങനെ പേരുകളിലായിരുന്നു. ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയുടെ ഫോണില്‍ കാവ്യയുടെ നമ്പര്‍ സേവ് ചെയ്തത് രണ്ട് പേരുകളിലായാണ്, ദില്‍ ഖാ, ഖാ ദില്‍ (ഹൃദയം) എന്നിങ്ങനെയാണത് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.