Actress Attack Case: നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലുകളെന്ന് സർക്കാർ, തിരിച്ചടി
Actress Attack Case Update: പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജിയാണ് ഇടക്കാല ഉത്തരവിനായി കോടതി മാറ്റിയത്. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും കോടതിയിൽ വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Actress Attack Case
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. അതേസമയം പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജിയാണ് ഇടക്കാല ഉത്തരവിനായി കോടതി മാറ്റിയത്. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും കോടതിയിൽ വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ, കോടതി പരിഗണനയിലിരിക്കെയാണ് പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായിട്ടുണ്ട്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും കോടതി സർക്കാർ ശക്തമായി വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവിനായി ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
നടിയെ ആക്രമിച്ച കേസ്
2017-ലാണ് ഏറ്റവും വലിയ കൊടും ക്രൂരതയ്ക്ക് കേരളം സാക്ഷ്യം വഹിച്ചത്. പിന്നീടങ്ങോട്ട് നിയമപോരാട്ടങ്ങളുടെ ദിവസങ്ങളായിരുന്നു. 2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിൽ വിധി പുറപ്പെടുവിച്ചത്. ദീർഘനാൾ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ 6 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തു.
ശിക്ഷിക്കപ്പെട്ട പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളാണ് ഇപ്പോൾ തങ്ങളുടെ 20 വർഷത്തെ കഠിനതടവ് ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾ കൊടുംക്രിമിനലുകളാണെന്നും ശിക്ഷ മരവിപ്പിക്കരുതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാട്.
മെമ്മറി കാർഡ് വിവാദം
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിൽ ഇരിക്കെ അനധികൃതമായി തുറന്നു പരിശോധിച്ചു എന്ന വിഷയത്തിൽ അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. മെമ്മറി കാർഡ് – പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് നിർണായക തെളിവിൽ ഒന്നായ മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിക്കപ്പെട്ടതായി പുറത്തുവന്നത്. ഈ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ ഒരു പ്രത്യേക സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. മെമ്മറി കാർഡ് കോപ്പി ചെയ്ത പെൻഡ്രൈവ് ഉൾപ്പെടെ ലാബിലയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അവർ ഹർജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
English Summary:
Actress Attack Case Update, convicts summit plea to Kerala high court to suspend their sentence posts for interim order. State government and Actress argued in court that freezing the sentence would be seen as minimizing the seriousness of the crime.