Adani Logistics Park: കളമശേരിയില്‍ അദാനിയുടെ വമ്പന്‍ പദ്ധതി; ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Adani Logistics Park Kerala: അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതി 'ഇൻവെസ്റ്റ് ഇൻ കേരള'യുടെ കീഴിലാണ് വികസിപ്പിക്കുന്നത്

Adani Logistics Park: കളമശേരിയില്‍ അദാനിയുടെ വമ്പന്‍ പദ്ധതി; ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി

അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

Updated On: 

23 Aug 2025 14:34 PM

കൊച്ചി: കളമശ്ശേരിയിൽ അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) നടപ്പാക്കുന്ന പദ്ധതി ‘ഇൻവെസ്റ്റ് ഇൻ കേരള’യുടെ കീഴിലാണ് വികസിപ്പിക്കുന്നത്. ലോജിസ്റ്റിക്സ്, വ്യാവസായിക ശക്തികേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് പദ്ധതി. ഏതാണ്ട് 70 ഏക്കറിലധികം വിസ്തൃതിയിലാകും ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ഇ-കൊമേഴ്‌സ്, എഫ്എംസിജി/എഫ്എംസിഡി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ്, റീട്ടെയിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ കൃത്യസമയത്ത് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനും കയറ്റുമതി ശേഷി വർധിപ്പിക്കുന്നതിനും ഗതാഗത ചെലവ് കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകും. ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ്, ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വരുന്നത്. 15,00-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം നൈപുണ്യ വികസനം, സാമ്പത്തിക വളര്‍ച്ച, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ പുരോഗതി തുടങ്ങിയവയും ഇതുവഴി സാധ്യമാകുമെന്നാണ് കരുതുന്നത്.

തുറമുഖ കേന്ദ്രീകൃത സംരംഭത്തിൽ നിന്ന് പൂർണ്ണമായും സംയോജിത ഗതാഗത, ലോജിസ്റ്റിക് ബിസിനസ്സിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ചുവടുവയ്പാണ്‌ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്ക് എന്ന്‌ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.

ദക്ഷിണേന്ത്യയിലെ തങ്ങളുടെ ലോജിസ്റ്റിക് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഉൽപ്പാദനത്തെയും പ്രാദേശിക വളർച്ചയെയും പിന്തുണയ്ക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അശ്വനി ഗുപ്ത പറഞ്ഞു.

സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള എപിഎസ്ഇഇസിന്റെ കാഴ്ചപ്പാടിനെ ഈ ലോജിസ്റ്റിക്‌സ് പാര്‍ക്ക് പ്രതിഫലിപ്പിക്കുന്നുവെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വളർച്ചയ്ക്കും പ്രാദേശിക പരിവർത്തനത്തിനും ഇത് ഉത്തേജകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പരിപാടിയില്‍ പങ്കെടുത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ