Adoor Election Controversy: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
Adoor Election Controversy Between UDF and LDF: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന തരത്തില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്.

CV Santhakumar
അടൂര്‍: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന തരത്തില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്. പ്രചരിക്കുന്നത് വ്യാജ നോട്ടീസാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ഒരു കേസിലും താന്‍ പ്രതിയല്ലെന്നും, തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ശാന്തകുമാര്‍ പ്രതികരിച്ചിരുന്നു. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണ് എന്ന തരത്തിലായിരുന്നു നോട്ടീസ് പ്രചരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
Also Read: Kerala Assembly Election 2026: വോട്ടർ ഐഡി കളഞ്ഞുപോയോ? പകരം ഇവ കരുതിയാലും മതി
നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറും, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി.
നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും, പൊലീസുകാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നോട്ടീസ് വിതരണം ചെയ്തത് കോണ്‍ഗ്രസുകാരാണെന്നും, തങ്ങളുടെ പ്രവര്‍ത്തകരെ കുടുക്കുകയായിരുന്നുവെന്നുമാണ് സിപിഐയുടെ ആരോപണം. രണ്ട് മുന്നണികളും നാടകം കളിക്കുന്നുവെന്നാണ് ബിജെപി പ്രതികരിച്ചത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അടൂരില്‍ ലഘുലേഖ വിവാദം ആളിക്കത്തുന്നത്.